ശരീരവും മനസ്സും ഒരുപോലെ ശുദ്ധമായിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പ്രാർത്ഥനകൾക്ക് ഒരുങ്ങുമ്പോഴോ നിലവിളക്ക് കത്തിക്കുമ്പോഴോ ക്ഷേത്രത്തിൽ പോകുമ്പോഴോ ശരീരം മനസ്സും കൃത്യമായി ശുദ്ധീകരിച്ചിരിക്കണം. ഇതിനായി സ്നാനം ചെയ്യുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങൾ കുളിക്കുന്ന സമയത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും രാവിലെ ഏറ്റവും നേരത്തെ എഴുന്നേറ്റ് കുളിക്കുക എന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്. സൂര്യനുദിക്കും മുൻപേ എഴുന്നേൽക്കുക എന്നത് ഐശ്വര്യമുള്ള സ്ത്രീകളുടെ.
ലക്ഷണമാണ്. പ്രത്യേകിച്ച് നാലുമണി മുതൽ 5 മണി വരെയുള്ള സമയത്തിനുള്ളിൽ ആണ് നിങ്ങൾ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി ജോലികൾ തുടങ്ങുന്നത് എങ്കിൽ ഇതിനെ സ്നാനം എന്നാണ് പറയുന്നത്. എന്നാൽ എല്ലാവർക്കും ഇത്തരത്തിൽ അത്ര നേരത്തെ എഴുന്നേൽക്കുക സാധ്യമല്ലാത്ത പക്ഷം 5 മണി മുതൽ 6 മണി വരെയുള്ള സമയത്തിനുള്ളിലാണ് നിങ്ങൾ കുളിക്കുന്നത് എങ്കിൽ ഇതിനെ ദേവസ്നാനം എന്ന് വിശേഷിപ്പിക്കാം. ഇത്തരത്തിൽ ദേവസ്നാനം ചെയ്യുക.
വഴി നിങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാവുകയും ഈശ്വരാനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. ശേഷം ആറുമണിക്കും എട്ടുമണിക്കും ഉള്ളിൽ നിങ്ങളുടെ കൂടി വരികയാണ് എങ്കിൽ ഇതിനെ മനുഷ്യസ്നാനം എന്നു പറയുന്നു. മിക്കവാറും ആളുകളെല്ലാം തന്നെ ഈ സമയത്തിനുള്ളിൽ ആണ് കുളിക്കാറുള്ളത്. നിങ്ങളും ഇത്തരത്തിൽ കുളിച്ച് ശുദ്ധമായാണ് ഓരോ പ്രവർത്തികളും ചെയ്യുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം നിലനിൽക്കും. പ്രത്യേകിച്ച് സന്ധ്യയ്ക്ക് വിളക്ക് കൊടുക്കുന്നതിന് മുൻപായി ഓരോ.
ആളുകളും കുളിച്ച് ശുദ്ധമായിരിക്കേണ്ടതുണ്ട്.ശരീരം മാത്രമല്ല മനസ്സും ശുദ്ധം ആകണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും കുളിക്കാൻ പാടില്ലാത്ത രണ്ട് സമയങ്ങളാണ് ഉള്ളത്. ആദ്യത്തേത് ഉച്ചയ്ക്ക് 12 മണി മുതൽ രണ്ടു മണി വരെയുള്ള സമയത്തിനുള്ളിൽ കുളിക്കുന്നത് അത്ര അനുയോജ്യമല്ല. ഇത് മരണ ദുഃഖമാണ് ഫലമായി നൽകുന്നത്. അതുപോലെതന്നെയുള്ള മറ്റൊരു സമയമാണ് സന്ധ്യയ്ക്ക് ആറരസമയം മുതൽ ഏഴര സമയം വരെ. നിങ്ങൾ ഒരിക്കലും ഈ സമയത്ത് കുളിക്കുന്ന രീതി തുടരരുത്.