വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടായി ആളുകൾക്ക് കാലുകളിൽ കാണപ്പെടുന്ന ചുവന്നതും കറുത്തതുമായ നിറത്തിൽ ഞരമ്പുകൾ തടിച്ച ചുരുണ്ടു കൂടിയ അവസ്ഥ കാണാറുണ്ട്. പ്രധാനമായും വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ കാരണം രക്തക്കുഴലുകളിലൂടെ രക്തം ഒഴുകി ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തുന്നതുപോലെതന്നെ കാലുകളിലേക്കും എത്തും, എന്നാൽ തിരിച്ച് മുകളിലേക്ക് പ്രവഹിക്കാതെ വരുന്നതുമൂലവും രക്തക്കുഴലകളിൽ ബ്ലോക്ക് ഉണ്ടായി ഈ രക്തം കട്ടപിടിച്ച് കാലുകളിൽ തന്നെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയുമാണ് വെരിക്കോസ് പ്രശ്നങ്ങൾ. വെരിക്കോസ് വെയിൻ ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും സംഭവിക്കാം എങ്കിലും പ്രധാനമായും.
കാലുകളിലാണ് ഇത് കാണപ്പെടാറുള്ളത്. അധികവും നിന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്കും കാലുകൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്ന രീതിയിൽ ജോലിഭാരം ഉള്ളവർക്കും ഈ വെരിക്കോസ് പ്രശ്നങ്ങൾ കാണാറുണ്ട്. സ്ത്രീകൾക്ക് അവരുടെ ഗർഭകാലത്തും ഈ വെരിക്കോസ് പ്രശ്നങ്ങൾ കാണാറുണ്ട് എങ്കിലും പ്രെഗ്നൻസിക്ക് ശേഷം ഇത് തനിയെ മാറി പോകുന്നതായും അനുഭവപ്പെട്ടിട്ടുണ്ട്. ശരീരത്തിന് അമിതമായി ഭാരം കൂടുന്ന സമയത്ത് വെരിക്കോസ് പ്രശ്നങ്ങൾ സാധാരണമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള വെരിക്കോസ് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിൽ.
തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നാച്ചുറൽ റെമഡി പരിചയപ്പെടാം. വെരിക്കോസ് പ്രശ്നങ്ങൾ അമിതമാകുമ്പോൾ ആ ഭാഗങ്ങളിൽ സാധിക്കുന്ന രീതിയിലുള്ള മസാജുകൾ നൽകാനായി ശ്രദ്ധിക്കണം. ഒരുപാട് സമയം നിന്നുകൊണ്ട് ജോലിചെയ്യുന്നവരാണ് എങ്കിൽ അൽപ്പസമയം ഇരുന്നുകൊണ്ട് കാലുകൾ നീട്ടി വയ്ക്കാനായും ശ്രമിക്കണം. വെരിക്കോസ് പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വെളുത്തുള്ളി ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ഇതിനായി വെളുത്തുള്ളി ചതച്ച് നേരിടുത്ത് തുല്യ അളവിൽ വെളിച്ചെണ്ണയും ചേർത്ത് വെരിക്കോസ് പ്രശ്നമുള്ള.
ഭാഗങ്ങളിൽ പുരട്ടി കൊടുക്കുന്നത് വേദന കുറയ്ക്കാനും ആ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലും പൊട്ടുന്ന അവസ്ഥ മാറി കിട്ടുന്നതിനും സഹായിക്കും. വെളുത്തുള്ളി നീരും ചെറുനാരങ്ങാനീരും സമം ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വെരിക്കോസ് പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു സ്പൂൺ തേനും തക്കാളിയും ചേർത്ത് രാവിലെ കഴിക്കുന്നത്.
വെരിക്കോസ് പ്രശ്നങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. കറ്റാർവാഴത്തണ്ട് ഒടിച്ചെടുത്ത് ഇതിൽ നിന്നും വരുന്ന ജെല്ലി വെരിക്കോസ് പ്രശ്നമുള്ള ഭാഗങ്ങളിൽ പുരട്ടിക്കൊടുക്കുന്നത് ഭാഗത്തുള്ള ചർമ്മത്തിന്റെ കട്ടി നിലനിർത്താൻ സഹായിക്കും. ചിലർക്ക് എങ്കിലും വെരിക്കോസ് പ്രശ്നങ്ങളുടെ അനുബന്ധമായി ചുവന്ന തടിച്ച് വീർത്തു വരാനുള്ള സാധ്യതയും, ആ ഭാഗം ചൊറിഞ്ഞു പൊട്ടാനുള്ള സാധ്യതയും ഉണ്ട്.