തുടർച്ചയായ അസിഡിറ്റി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടോ. ഇനി ഗ്യാസ് പോകുന്നത് തടയാം വളരെ എളുപ്പത്തിൽ.

മലബന്ധം പോലുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചാൽ അറിയാം, വയറിനകത്ത് ദഹനസംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായാണ് ഇത് ഉണ്ടാകുന്നത്. ഇത്തരത്തിൽ ദഹനത്തിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു ഭക്ഷണക്രമം ആണ് ഇന്ന് നാം ശേഖരിക്കുന്നത്. ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും ഉള്ള ഭക്ഷണങ്ങളിൽ എല്ലാം പലതരത്തിലുള്ള കെമിക്കലുകളും മറ്റ് അനാരോഗ്യകരമായ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

   

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള മാംസാഹാരങ്ങളും ഒരുപാട് കട്ടിയുള്ള ആഹാരങ്ങളും ഒഴിവാക്കുകയാണ് നല്ലത്. ഇതിനു പകരമായി നിങ്ങൾക്ക് തന്നെ വീട്ടിൽ ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താം. പലർക്കും ഉള്ളതെറ്റ് ധാരണയാണ് അസിഡിറ്റി കൂടുമ്പോഴാണ് ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന്. എന്നാൽ മനസ്സിലാക്കേണ്ട ഒരു വാസ്തവം എന്നത് വയറിനകത്ത് അസിഡിറ്റി കൂടുമ്പോൾ മാത്രമല്ല കുറയുമ്പോഴും പ്രശ്നങ്ങൾ ഉണ്ടാകും.

ദഹനപ്രക്രിയ വളരെ കൃത്യമായി നടക്കണമെങ്കിൽ നമ്മുടെ ദഹന വ്യവസ്ഥയിൽ ആസിഡിന്റെ പ്രവർത്തനം ഉണ്ടായിരിക്കണം. എന്നാൽ ഈ ആസിഡിന്റെ പ്രവർത്തനം കൂടിയോ കുറഞ്ഞോ വരുന്ന സമയത്ത് ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഗ്യാസ് ശല്യവും ഉണ്ടാകും. നിങ്ങൾക്ക് ഏതുതരത്തിലുള്ള അസിഡിറ്റി ആണ് ഉള്ളത് എന്ന് തിരിച്ചറിയാതെ ഒരിക്കലും ഇതിനുവേണ്ടി അന്റാസിഡുകൾ ഉപയോഗിക്കരുത്. ഗ്യാസിൻ ഉണ്ടാകുന്നത് അസിഡിറ്റി കൂടിയതുകൊണ്ടാണ് എങ്കിൽ.

തീർച്ചയായും നിങ്ങൾക്ക് ഭക്ഷണത്തിൽ നിന്നും ചായ, കാപ്പി എന്നിവ ഒഴിവാക്കി പകരം ജീരക വെള്ളമോ, ഇഞ്ചി മേരോ കുടിക്കാം. അതേസമയം അസിഡിറ്റി കുറയുന്നത് കൊണ്ടുള്ള പ്രശ്നം കൊണ്ടാണ് എങ്കിൽ വിറ്റാമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കുകയും, ഒപ്പം തന്നെ ദിവസവും ഒരു സ്പൂൺ ആപ്പിൾ സിഡാർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുകയും ചെയ്യാം. ഭക്ഷണത്തിൽ എപ്പോഴും ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *