തടസ്സങ്ങൾ ഇല്ലാതെ മലം പോകുന്നതിനും കീഴ് വായു ഇല്ലാതാക്കാരും ഇത് കുടിച്ചാൽ മതി.

പലപ്പോഴും മലബന്ധം പോലുള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാറുണ്ട് എങ്കിൽ, തീർച്ചയായും നിങ്ങളുടെ വയറിന് അകത്തുള്ള പ്രശ്നങ്ങൾ അതാരാണ് സാധ്യത കൂടുതലും. എന്നാൽ എപ്പോഴും തന്നെ ഇത് വയറിന്റെ പ്രശ്നം കൊണ്ടാണ് എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. കാരണം ദഹന സംബന്ധമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനോടൊപ്പം തന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും, മറ്റ് അവയവങ്ങൾക്കുള്ള തകരാറുകളും മലബന്ധം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

മലം പോകുന്നത് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രം ആകുന്ന ഒരു അവസ്ഥ ഉള്ള ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിനോട് അനുബന്ധിച്ച് മൂലക്കുരുവും വരാനുള്ള സാധ്യത കൂടുതലാണ്. മൂലക്കുരു വന്നു കഴിഞ്ഞാൽ പിന്നീട് ഫിഷറും, ഫിസ്റ്റുലയും ഇതിനെത്തുടർന്നുണ്ടാകാം. ഭക്ഷണത്തിൽ കൃത്യമായ അളവിൽ ജലാംശം ഇല്ലാതെ വരുന്നതുകൊണ്ട് മലബന്ധം ഉണ്ടാകാം. ദിവസവും ഏറ്റവും കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും നാം കുടിച്ചിരിക്കണം.

അതുപോലെതന്നെയാണ് ഭക്ഷണത്തിലെ ഫൈബറിന്റെ അളവ് കുറയുന്നതും. ഒരു കൈയിലെ ചോറ് കഴിക്കുമ്പോൾ അതേ അളവ് തന്നെ ഇലക്കറികളും പച്ചക്കറികളും കഴിക്കണം. ഇത്തരത്തിലുള്ള ഒരു അനുപാതമാണ് നാം നമ്മുടെ ഭക്ഷണക്രമത്തിൽ വരുത്തുന്നത് എങ്കിൽ തീർച്ചയായും ദഹന പ്രശ്നങ്ങൾ തടയാം. തുടർച്ചയായുള്ള മലബന്ധം ഇല്ലാതാക്കാനായി ഉണക്കമുന്തിരി ദിവസവും രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.

എന്നാൽ മലബന്ധം ഒഴിവാക്കാനായി കഴിക്കുമ്പോൾ ഈ ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം കുതിർത്തു വച്ച്, രാവിലെ കഴിക്കുമ്പോൾ ഈ വെള്ളം കൂടി ഇതിനോടൊപ്പം കുടിക്കുകയാണ് എങ്കിൽ ഉത്തമമാണ്. പച്ചക്കറികളിൽ ധാരാളം നാരങ്ങ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇതിലൂടെ മലബന്ധവും കീഴ് വായു ശല്യവും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *