സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്ന ഒരു ശാരീരിക ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ എന്ത് മിക്കവാറും ഒരു പ്രശ്നമായ കാര്യമാകുന്നത് ധാരാളമായി മുടികൊഴിയുന്ന സമയത്താണ്. ഒരു ദിവസത്തിൽ പത്തോ ഇരുപതോ മുടി കൊഴിയുക എന്നത് അത്ര വലിയ പ്രശ്നമായി കരുതേണ്ടതില്ല. എന്നാൽ ഈ മുടിയുടെ 50, 100ഉം ആകുന്ന സമയത്ത് ഇതിനെ ഒരു ഡോക്ടറുടെ സഹായത്തോടു കൂടി നിർദ്ദേശങ്ങൾ സ്വീകരിക്കാം.
പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകാം. സാധാരണയായി അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകളാണ് എങ്കിലും ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ പതിവാണ്. അങ്ങ്സൈറ്റി പോലുള്ള രോഗാവസ്ഥകൾക്കു വേണ്ടി മരുന്ന് കഴിക്കുന്നതിന്റെ ഭാഗമായും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്. രാത്രിയിലെ ഉറക്കക്കുറവും ഈ മുടികൊഴിച്ചിലിന് ഒരു കാരണമാണ്.
നാം തന്നെ വരുത്തി വയ്ക്കുന്ന മറ്റൊരു കാരണമാണ് മാർക്കറ്റിൽ ലഭിക്കുന്ന പല എണ്ണകളും മാറിമാറി തലയിൽ ഉപയോഗിക്കുന്നു എന്നത്. നിങ്ങൾക്കും ഇത്തരത്തിലുള്ള തലമുടി കൊഴിയുന്ന അവസ്ഥ ഉണ്ട് എങ്കിൽ ഹാർഡ് ആയിട്ടുള്ള ഷാമ്പു ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. എപ്പോഴും ഷാംപൂ വെള്ളത്തിൽ ലയിപ്പിച്ച് വളരെ ലൈറ്റ് ആയി മാത്രം തലയിൽ ഉപയോഗിക്കുക. അതുപോലെതന്നെ കടകളിൽ നിന്നും മേടിക്കുന്ന ഷാമ്പുവിനെ പകരമായി.
വീട്ടിൽ തന്നെ ഉണ്ടാക്കുന്ന താളികൾ ഉപയോഗിക്കുകയായിരിക്കും കൂടുതൽ ഉത്തമം.ഇതിനായി ചെമ്പരത്തി ഇല കുറുന്തോട്ടി ഇല വെള്ളിലത്താളി എന്നിവയെല്ലാം ഉപയോഗിക്കാം. ചെമ്പരത്തി യിലെ ഇല ഉണക്കിപ്പൊടിച്ചു നിങ്ങൾക്ക് ദിവസവും കുളിക്കുമ്പോൾ തലയിൽ ഉപയോഗിക്കാം. പേരയുടെ ഇല കൂമ്പെടുത്ത് ചതച്ച് പിഴിഞ്ഞ് തലയിൽ പുരട്ടുന്നതും മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.