മുടികൊഴിച്ചിൽ മുതൽ ക്യാൻസറിനു വരെ നമ്മുടെ പറമ്പിലുള്ള ഈ ഇലയും കായും മതി.

പല രോഗങ്ങൾക്കുമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റുമുള്ള ചെടികളിലും മരങ്ങളിലും ആയി നിലനിൽക്കുന്നു എന്നത് ഒരു വാസ്തവമാണ്. പലപ്പോഴും നമ്മുടെ പഴമക്കാർ പറയുന്ന നാട്ടുവൈദ്യങ്ങൾ ചില രോഗങ്ങൾക്കെല്ലാം ഉപകാരപ്പെടാറുണ്ട്. ഇത്തരത്തിൽ നമ്മുടെ ശരീരത്തിന് ഒരുപാട് രോഗങ്ങൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു മരുന്നാണ് പേര.

   

പേരയുടെ ഇലയും കായും ഒരുപോലെ മരുന്നായി ഉപയോഗിക്കാം. മിക്കവാറും ആളുകൾക്കെല്ലാം ശരീരത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ബ്ലഡ് പ്രഷർ അമിതമായി കൂടുന്നത്. ഈ പേരകായ ദിവസവും ഒന്നു വീതം കഴിക്കുകയാണ് എങ്കിൽ നിങ്ങളുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സാധിക്കും. മാത്രമല്ല പ്രമേഹവും നിയന്ത്രിക്കാൻ ഈ പേര വളരെയധികം ഉപകാരപ്രദമാണ്.

എന്നാൽ പേരയുടെ ഇലയാണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. ദിവസവും പേരയുടെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം അമിതമായി കൂടുന്നതിന് നിയന്ത്രിക്കാൻ സഹായിക്കും. അമിതമായും മുടികൊഴിയുന്ന ആളുകളാണ് എങ്കിൽ പേരയുടെ കൂമ്പ് നല്ലപോലെ അരച്ചെടുത്ത് ഇതിന്റെ നീര് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. എന്നാൽ ഒന്നോ രണ്ടോ ദിവസമല്ല തുടർച്ചയായി ഒരുപാട് ദിവസം ഇത് ഉപയോഗിക്കണം.

പലതരത്തിലുള്ള ഗുണങ്ങളുള്ള ഒരു ചെടിയാണ് പേര. ശരീരത്തിലെ ഒരുപാട് രോഗങ്ങളെ നിയന്ത്രിക്കാൻ ശേഷിയുണ്ട് ഈ പേരയുടെ ഇലക്കും കായ്ക്കും. ദിവസവും ഒരു പേരക്കായ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യും. ധാരാളമായി വിറ്റമിൻ സി യും പൊട്ടാഷും അടങ്ങിയ ഒന്നാണ് പേരക്കായ. ദഹന സംബന്ധമായ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിനും പേരക്കായ സഹായകമാണ്. ഒരുപാട് ഗുണങ്ങളുള്ള ഈ പേര മരം ഒന്ന് നിങ്ങളുടെ വീട്ടിലും നട്ടു വളർത്താം.

Leave a Reply

Your email address will not be published. Required fields are marked *