നരച്ച മുടികളെ വേരോടെ കറുപ്പിക്കാൻ ഇനി നിങ്ങൾക്കും ചെയ്യാം എളുപ്പമാർഗം.

പ്രായം കൂടുമ്പോൾ മുടി നരക്കുന്നത് സ്വാഭാവികതയാണ്. എന്നാൽ അസ്വാഭാവികമായി മുടി നരക്കുന്ന ഒരു വിശേഷ പ്രതിഭാസവും കാണാനാകും. ഇതിനെ അകാലനര എന്നാണ് പറയുന്നത്. ഇത്തരത്തിൽ നരക്കുന്ന മുടികളെ കറുപ്പിക്കുന്നതിനു വേണ്ടിയും മറ്റും ഡൈ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ചിലർക്ക് ഈ ടൈ ഉപയോഗിക്കുന്ന സമയത്ത് ഒരുപാട് തരത്തിലുള്ള അലർജികൾ ശരീരത്തിൽ ഉണ്ടാകും.

   

ഈ അലർജികളെ പ്രതിരോധിക്കുന്നതിനും നിങ്ങൾക്ക് നല്ല ഒരു മാർഗ്ഗമായി ഉപയോഗിക്കാവുന്ന ടിപ്പുകളും ആണ് പറയുന്നത്. പ്രധാനമായും മുടിയുടെ വേരിൽ നിന്നും കറുപ്പിക്കുന്ന രീതിയിൽ ചില എണ്ണകൾ നമുക്ക് ഉപയോഗിക്കാം. ആദ്യമായി ഒലീവ് ഓയിലും ബദാം എണ്ണയും തുല്യ അളവിൽ എടുത്ത്, ഇതിലേക്ക് ഒരു സ്പൂൺ നീല അമരിയുടെ പൊടി ചേർത്ത് അല്പം കറിവേപ്പില കൂടി ചേർത്ത് തിളപ്പിച്ച് എടുത്ത് ദിവസവും.

കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയിൽ പുരട്ടി വയ്ക്കാം. തുടർച്ചയായി ഇത് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മുടി നല്ലപോലെ കറുത്തു വരും. ശരീരത്തിലെ മെലാനിൻ കണ്ടന്റ് കുറയുന്ന സമയത്തും ഇത്തരത്തിൽ മുടി നരക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ പ്രതിവിധി എന്നോണം ഈത്തപ്പഴം ദിവസവും കഴിക്കുന്നത് വളരെ ഉത്തമമാണ്.

കറിവേപ്പിലയും പച്ച നെല്ലിക്കയും കൂടി അരച്ചെടുത്ത കുഴമ്പ് തലയിൽ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിച്ച ശേഷം കുളിക്കുകയാണ് എങ്കിലും നല്ല ഒരു മാറ്റം നിങ്ങൾക്ക് കാണാനാകും. നെല്ലിക്കയുടെ കുരു ഉണക്കിപ്പൊടിച്ച് ഈ പൊടി ഉപയോഗിച്ച് എണ്ണ കാച്ചി തലയിൽ തേക്കുകയാണ് എങ്കിലും മുടി നര മാറി കിട്ടുന്നതിന് ഉപകാരപ്രദമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള നാച്ചുറൽ ടിപ്പുകൾ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *