ഒരു വ്യക്തിക്ക് പ്രമേഹം എന്ന രോഗം വരുന്നുണ്ടോ എന്നത് ആ വ്യക്തിയുടെ ശരീരത്തിൽ ചില വ്യത്യാസങ്ങൾ കൊണ്ട് തന്നെ മനസ്സിലാക്കാൻ ആകും. അതുപോലെതന്നെ പ്രമേഹം ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് ആ വ്യക്തിക്ക് അതിൽ നിന്നും മോചനം ഇല്ല എന്ന് തന്നെ ഒരുതരത്തിൽ വേണമെങ്കിൽ പറയാം. പക്ഷേ ഇതിന്റെ ആരംഭഘട്ടമാണ് എങ്കിൽ തീർച്ചയായും നല്ല ഡയറ്റും വ്യായാമവും കൊണ്ട് തന്നെ പ്രമേഹത്തിന് ശരീരത്തിൽ നിന്നും പുറത്താക്കാൻ ആകും.
ഇത് ആരംഭഘട്ടത്തിൽ തന്നെ മനസ്സിലാക്കുന്ന പക്ഷം മാത്രമേ സാധിക്കും. പഴകുന്തോറും പ്രമേഹത്തിന് ശരീരത്തിൽ നിന്നും ഇല്ലാതാക്കാനുള്ള സാധ്യതയും കുറയുന്നു. നിങ്ങളുടെ ശരീരത്തിൽ വളരെ കാലങ്ങൾ ആയിട്ടുള്ള പ്രമേഹമാണ് എങ്കിൽ നിങ്ങൾക്ക് ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി മരുന്നുകളുടെ സഹായം തീർച്ചയായും ആവശ്യമായിരിക്കും. എന്നിരുന്നാലും ചില ഭക്ഷണശൈലിയും വ്യായാമ ശീലവും കൊണ്ടും തന്നെ ഇതിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ ആകും.
പ്രമേഹ രോഗമുള്ള ആളുകൾക്ക് ദിവസവും അവരുടെ ഭക്ഷണത്തിൽ നിന്നും മധുരം പൂർണമായും ഒഴിവാക്കുക എന്നതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ് ചപ്പാത്തി എന്നിവയെല്ലാം ഉപേക്ഷിക്കുന്നത്. പലരും അവരുടെ ജീവിതം ചെയ്യുന്ന ഒരു തെറ്റാണ് ചോറിന് പകരം ചപ്പാത്തി കഴിക്കുക എന്നുള്ളത്.
നിങ്ങൾക്ക് പ്രമേഹത്തിന് നിയന്ത്രിക്കാം എന്ന് ആഗ്രഹമുള്ളവരാണ് എങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഇവയെല്ലാം ഒഴിവാക്കി പകരമായി പച്ചക്കറികൾ പാതി വേവിച് കഴിക്കാവുന്നതാണ്. രാത്രിയിലെ ഭക്ഷണം ഒഴിവാക്കാൻ സാധിക്കുന്നവർ ആണെങ്കിൽ ഒഴിവാക്കുക. അല്ലാത്തപക്ഷം ആറുമണിക്ക് അതിനുമുൻപ് ആയി തന്നെ ഭക്ഷണം കഴിക്കണം.