പ്രായം കൂടുന്നതോറും മുഖത്തിന്റെ ചർമ്മത്തിനും പ്രായം കൂടി വരും. ഇത് സ്വാഭാവികമാണ്. എന്നാൽ പ്രായ കൂടുതൽ മുഖത്ത് അറിയാതിരിക്കാൻ വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാം. പ്രത്യേകമായി മുഖത്തെ ചുളിവുകളും കറുത്ത പാടുകളും ഉണ്ടാകുന്നതാണ് പ്രായക്കൂടുതൽ കൂടുതലും ഉണ്ടാക്കുന്നത്. ഈ പ്രശ്നത്തിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രധാനമായി നാം ചെയ്യേണ്ടത് നമ്മുടെ ഭക്ഷണക്രമത്തിൽ തന്നെയാണ് ശ്രദ്ധ കൊടുക്കേണ്ടത്.
ഒപ്പം തന്നെ അമിതമായ സ്ട്രെസ്സ് മാനസിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം തുടർച്ചയായിഉണ്ടാകുന്നത് കൂടുതലായി നമ്മുടെ മുഖത്ത് പ്രായം തോന്നിക്കാം. ഇങ്ങനെയുള്ള സ്ട്രെസ് ഒഴിവാക്കുകയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ചുവന്ന നിറത്തിലുള്ള പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്താനായി ശ്രമിക്കണം. ചർമ്മത്തിന് കൂടുതൽ ആരോഗ്യം നിലനിർത്തുന്നതിനു വേണ്ടി ഗ്ളൂട്ടാത്തയോൻ എന്ന ഘടകം ആവശ്യമാണ്.
അതുപോലെതന്നെ ചർമ്മത്തിലെ കൊളാജന്റെ അളവ് കുറയുന്നതും ഇത്തരത്തിൽ പ്രായക്കൂടുതൽ ഉണ്ടാക്കാം. ഈ ഘടകങ്ങൾ എല്ലാം നമുക്ക് ലഭിക്കുന്നത് നമ്മുടെ ഭക്ഷണത്തിൽ നിന്നും തന്നെയാണ്. അതുകൊണ്ടാണ് ചുവന്ന നിറത്തിലുള്ള പഴങ്ങളും, പച്ചക്കറികളും, ക്യാരറ്റ്, ബീറ്റ്റൂട്ട്, തക്കാളി എന്നിങ്ങനെയുള്ളവ ഉൾപ്പെടുത്താനായി നിർദ്ദേശിക്കുന്നത്. കൃത്യമായ അളവിലുള്ള ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞത് 8 മണിക്കൂർ നേരമെങ്കിലും ഒരു വ്യക്തി സമാധാനമായി ഉറങ്ങണം.
സമാധാനമായി എന്ന വാക്കിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം സ്ട്രെസ്സും മാനസിക പെരുമക്കങ്ങളും ഒരു പലർക്കും ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് കൂടുതലും നമ്മുടെ ചർമ്മത്തിലും ആരോഗ്യത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും ഏറ്റവും കുറഞ്ഞത് ഒരു വ്യക്തി കുടിച്ചിരിക്കണം. ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ ഡ്രൈനെസ്സ് ഉണ്ടാകുന്നതും ചുളിവുകൾക്ക് കാരണമാകും.