പലരും പറഞ്ഞു നാം കേട്ടിട്ടുണ്ടാകും മൂത്രം അറിയാതെ പോകുന്ന ഒരു അവസ്ഥയെക്കുറിച്ച്. ചിലർക്ക് തുമ്മുകയും ചുമക്കുകയോ ചെയ്യുന്ന സമയത്ത് നിയന്ത്രിക്കാൻ ആകാത്ത രീതിയിൽ മൂത്രം അല്പാല്പമായി പോകുന്ന ഒരു അവസ്ഥ. മറ്റു ചിലർക്ക് മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥയിൽ തന്നെ ബാത്റൂമിലേക്ക് എത്തുന്നതിനു മുൻപേ മൂത്രം പോകുന്ന രീതി. ഇത്തരത്തിലുള്ള മൂത്ര സംബന്ധമായ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും മനസ്സിലാക്കേണ്ട ഒരു കാര്യം.
ഇത് മൂത്രാശയത്തിന്റെയോ മൂത്രനാളിയുടെയോ മാത്രം പ്രശ്നമല്ല. നിങ്ങളുടെ നട്ടെല്ലിന് ഇടയിലുള്ള ഡിസ്കുകൾ തള്ളി വരുന്നതുകൊണ്ട് ഉണ്ടാകാവുന്ന ഒരവസ്ഥയാണ്. മൂത്രനാളിയുടെ ചുരുക്കം സംഭവിക്കാത്തത് കൊണ്ടും മൂത്രം ശരിയായി പോകാത്ത ഒരു അവസ്ഥ ഉണ്ടാവുകയും, ഇതിന്റെ ഫലമായി ചില സമയങ്ങളിൽ പ്രതീക്ഷിക്കാതെ മൂത്രം പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാം. മൂത്ര നാളിയിൽ ഉണ്ടാകുന്ന വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് മൂലവും ഇത്തരത്തിൽ മൂത്രം നിങ്ങൾ അറിയാതെ തന്നെ പോകാം.
സ്ത്രീകളിലും പുരുഷന്മാരിലും ഈ ഒരു അവസ്ഥ വളരെ പൊതുവായി കാണപ്പെടുന്നുണ്ട്. എന്നാൽ പുരുഷന്മാരിൽ ഇങ്ങനെയുണ്ടാകാനുള്ള ഒരു സാധ്യത പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലമാണ്. സ്ത്രീകളിൽ ഇതുണ്ടാകാനുള്ള സാധ്യത എന്നത് ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് ഇവരുടെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന ബലക്ഷയം മൂലം, മൂത്രം പിടിച്ചുനിൽക്കാൻ സാധിക്കാത്ത ഒരു അവസ്ഥയുണ്ടാകുന്നതുകൊണ്ടാണ്. ചില ആളുകൾക്കെങ്കിലും ചില സർജറികളുടെ ഭാഗമായി ഇത്തരത്തിൽ മൂത്രം പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കാം.
ഗർഭിണികൾ ആയിട്ടുള്ള ചില സ്ത്രീകളിലും ഇത്തരത്തിലുള്ള സിറ്റുവേഷൻസ് ഉണ്ടാകാറുണ്ട്. കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിൽ മൂത്രാശയത്തിനും മൂത്രനാളിക്കും തകരാറുകൾ ഉണ്ടാകാനും, ഇതുവഴിയായി മൂത്രം പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യാം.