നിസ്സാരം എന്നു കരുതി വിട്ടുകളയല്ലേ ഇത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും.

നിസ്സാരം എന്ന് കരുതി നാം വിട്ടുകള എന്ന പല കാരണങ്ങളുമാണ് മിക്കപ്പോഴും നമ്മുടെ ജീവിതത്തിൽ മുന്നോട്ടുള്ള ദിവസങ്ങളിൽ ആരോഗ്യം നശിപ്പിക്കാൻ ഇടയാക്കുന്നത്. ഇത്തരത്തിൽ നാം വളരെ നിസ്സാരമായി കരുതുന്ന ഒരു അവസ്ഥയാണ് വായനാറ്റം എന്നത്. ഒരിക്കലും വായനാറ്റത്തെ വളരെ നിസ്സാരമായി മറന്നു കളയേണ്ട ഒന്നല്ല. കാരണം ഈ വായിനാറ്റം കൊണ്ട് പലരും നിങ്ങളോട് സംസാരിക്കാൻ പോലും മടിക്കുന്ന ഒരു അവസ്ഥകൾ നേരിടേണ്ടതായി വരാം.

   

ഇത്തരത്തിൽ മാനസികമായി നിങ്ങളെ ഒരുപാട് തുരത്തുന്ന ഒരു രോഗമായി പോലും വായനാറ്റം മാറാൻ ഇടയുണ്ട്. ഈ വായ്നാറ്റം എന്ന അവസ്ഥയെ പലർക്കും സ്വയം തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ മറ്റുള്ളവർ നമ്മളോട് കാണിക്കുന്ന പെരുമാറ്റ രീതിയിൽ വ്യത്യാസം വരുന്നത് അനുസരിച്ച് ആണ് വായ്നാറ്റം എന്ന പ്രശ്നം നാം മനസ്സിലാക്കുന്നത്. വായനാറ്റം ഉണ്ടാകാൻ പല കാരണങ്ങളുമുണ്ട്.

കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് വായിൽ കെട്ടിക്കിടക്കുന്ന അവശിഷ്ടങ്ങളുടേതായ പ്രശ്നങ്ങളാണ്. ഇത് പുകവലി ശീലമുള്ള ആളുകളിലും ഹാൻസ്, സിഗരറ്റ് പോലുള്ളവ ഉപയോഗിക്കുന്ന ആളുകൾക്കും വളരെ അധികം ആയി കണ്ടുവരുന്നു. മദ്യപാനശീലം ഉള്ളവരിലും ഇത് വളരെ കൂടുതലാണ്. സൈനസൈറ്റിസിന്റേതായ പ്രശ്നങ്ങളുള്ളവർക്കും ഇത്തരത്തിൽ വായനാറ്റം ഉണ്ടാകും.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വയറിനകത്തുള്ള ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില തകരാറുകൾ, ഭക്ഷണം ദഹിക്കാത്ത അവസ്ഥ, ഭക്ഷണത്തിലെ ബാക്ടീരിയകളുടെ സാന്നിധ്യം എന്നിവയെല്ലാം ഇത്തരത്തിൽ വായനാറ്റം ഉണ്ടാക്കാം. നല്ല ബാക്ടീരിയകൾ ഇല്ലാത്തതുകൊണ്ട് തന്നെ ദഹന വ്യവസ്ഥ കൃത്യമാകാതെ ഭക്ഷണം ദഹിക്കാത്ത അവസ്ഥയിൽ കുടലുകളിൽ നിലനിൽക്കുന്നു, അതുകൊണ്ടുതന്നെ ഇത് വായനാറ്റം ആയി പുറത്തേക്ക് വരാം.

Leave a Reply

Your email address will not be published. Required fields are marked *