നിങ്ങളുടെ ഹൃദയവും അപകട ഭീഷണിയിലാണ്. ചില ലക്ഷണങ്ങൾ മനസ്സിലാക്കാം.

ഹൃദയം എന്നത് ഒരു മനുഷ്യ ശരീരത്തിന്റെ രക്തം ഒഴുക്കിനെ എല്ലാം നിയന്ത്രിക്കുന്ന ഒരു അവയവമാണ്. കൃത്യമായി ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടിയും രക്തം വിട്ടു നൽകുന്നതും അശുദ്ധമായി വരുന്ന രക്തത്തെ ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ ആകണം ചെയ്തു ശുദ്ധമാക്കി വീണ്ടും ശരീരത്തിന്റെ പ്രവർത്തനങ്ങളിലേക്ക് നൽകുന്നു ഇങ്ങനെ രക്തത്തിന്റെതായ എല്ലാ നിയന്ത്രണങ്ങളും നടത്തുന്ന അവയവമായ ഹൃദയത്തിന് അതിന്റെ വാൽവുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ കൃത്യമായി ഓക്സിജൻ ലഭിക്കാതെ.

   

വരികയും രക്തം ശുദ്ധീകരിക്കാൻ സാധിക്കാതെ വരികയും ചെയ്യുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഹൃദയത്തിലേക്ക് പോകുന്ന രക്തക്കുഴലുകൾക്ക് ബ്ലോക്ക് സംഭവിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറുന്നു. ഇങ്ങനെ ഹൃദയാഘാതം ഉണ്ടായ ആളുകൾക്ക് ചെറിയ ഒരു ശതമാനം ആളുകൾക്കെങ്കിലും വളരെ പെട്ടെന്ന് തന്നെ ഹൃദയസ്തംഭനവും ഉണ്ടാകാം.

ഹൃദയസ്തംഭനം എന്നത് വളരെ ക്രിട്ടിക്കൽ ആയ ഒരു അവസ്ഥയാണ്. അതേസമരം ഉണ്ടായിട്ടുള്ള വ്യക്തികളിൽ 8% ആളുകൾ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുള്ളൂ. മറ്റുള്ളവരെല്ലാം തന്നെ മരണത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഹൃദയസ്തംഭനം സംഭവിച്ചു നാലു മിനിറ്റിനുള്ളിൽ തന്നെ വേണ്ട ചികിത്സ ലഭിക്കാതെ വരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഹൃദയസ്തംഭനം സംഭവിക്കാനുള്ള ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം.

എങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുള്ള എല്ലാവർക്കും തന്നെ ഹൃദയം ഉണ്ടാകണമെന്ന് നിർബന്ധമില്ല. നമ്മുടെ ഇന്നത്തെ ജീവിതശൈലിയിൽ വന്ന വളരെ വലിയ മാറ്റങ്ങളാണ് ഇത്തരത്തിൽ ഹൃദയാഘാതത്തിനും ഹൃദയസ്തംമ്പനത്തിനും എല്ലാം വഴിയൊരുക്കുന്നത്. ഭക്ഷണത്തിൽ ധാരാളം ആയി കൊഴുപ്പ്, മധുരം, എണ്ണ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു എന്നതാണ് ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കുന്നത്. നല്ല രീതിയിൽ തന്നെ വ്യായാമം ചെയ്യുക എന്നതാണ് ചെയ്യാനാകുന്ന നല്ലൊരു മാർഗം.

Leave a Reply

Your email address will not be published. Required fields are marked *