മുടിയഴകൾക്ക് വെളുത്ത നിറം വരുക എന്നുള്ളത് മനസ്സിനും അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം പ്രായം കൂടുക എന്ന അവസ്ഥയാണ് മുടി നരക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്കും പ്രായം ഏറെ ആയോ എന്ന് മനസ്സിന്റെ ചിന്തകളാണ് വിഷമങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ പ്രായമേറുന്നതിനു മുൻപേ ഉണ്ടാകുന്ന വെളുത്ത മുടികൾ അകാല നരയ്ക്കു കാരണമാകാറുണ്ട്. ഇത്തരത്തിൽ അകാലനര.
ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ ചില പൊടിക്കൈകൾ ഉപയോഗിക്കാം. ഇത്തരത്തിൽ നിങ്ങൾ ഉപയോഗിക്കേണ്ടത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കളാണ്. ഏറ്റവും പ്രധാനമായും ഇതിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഉലുവ. ഉലുവ നല്ല ഒരു ആന്റി ഓക്സിഡന്റാണ്. ഒപ്പം തന്നെ ശരീരത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ്. ഉലുവ പൊടിച്ച് എടുത്താണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടത്.
ഒരു സ്പൂൺ കരിഞ്ചീരകം പൊടിച്ചത് കൂടി ഇതിലേക്ക് മിക്സ് ചെയ്യാം. ഇവയെല്ലാം മിക്സ് ചെയ്ത് എടുക്കേണ്ടത് നല്ല വെളിച്ചെണ്ണയിലാണ് വെളിച്ചെണ്ണ എന്നാൽ നാളികേരത്തിൽ നിന്നും നിങ്ങൾ തന്നെ ആട്ടിയെടുത്ത വെളിച്ചെണ്ണയായിരിക്കണം. വെന്ത വെളിച്ചെണ്ണ എന്ന വെർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുകയാണെങ്കിൽ അത്യുത്തമമാണ്. ഈ മിക്സിലേക്ക് ചേർക്കേണ്ട മറ്റൊന്നാണ് മൈലാഞ്ചി ഇല.
മൈലാഞ്ചിയുടെ ഇല ഉണക്കി പൊടിച്ചെടുത്ത് ഇതിൽ ചേർത്ത് ലയിപ്പിക്കാം. രാത്രി ഉറങ്ങുന്നതിനു മുൻപായി ഈ മിക്സുകൾ എല്ലാം ചേർത്ത് വെളിച്ചെണ്ണ ഒരു പാത്രത്തിൽ മൂടി വയ്ക്കുക. പിറ്റേദിവസം ഒരു നല്ല കോട്ടൻ തുണിയിലൂടെ ഇത് അരിച്ചെടുക്കാം. ദിവസവും കുളിക്കുന്നതിന്റെ അരമണിക്കൂർ മുൻപേ തലയിൽ പുരട്ടാം. നരച്ച മുടികളെ കറുപ്പിക്കുന്നതിന് ഇത് ബെസ്റ്റ് ആണ്.