പ്രായം കൂടുമ്പോൾ ആളുകൾക്ക് ചർമ്മത്തിൽ ചുളിവുകളും പാടുകളും ഉണ്ടാകാം. എന്നതുകൊണ്ട് തന്നെ നിങ്ങൾ നല്ല പ്രായത്തിൽ തന്നെ സംരക്ഷണങ്ങൾ ശരീരത്തിന് അകത്ത് ചെയ്തിരിക്കേണ്ടതുണ്ട്. ഇങ്ങനെ നിങ്ങൾ ശരീരത്തിന്റെ ആരോഗ്യം വളരെ കൃത്യമായി പരിപാലിക്കുകയാണ് എങ്കിൽ ചർമ്മത്തിന്റെ സംരക്ഷണവും ശരീരം സ്വയമേ നോക്കിക്കൊള്ളും. പ്രായം അല്പം കൂടി കഴിഞ്ഞാൽ പിന്നീട് ചർമ്മത്തിന് പുറത്ത്.
എത്ര വലിയ ട്രീറ്റ്മെന്റുകൾ ചെയ്താലും പ്രായം തോന്നുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ ശരീരത്തിന് അകത്തേക്ക് വേണ്ടെന്ന് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തിലൂടെ തന്നെ നൽകേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് ഭക്ഷണത്തിൽ ഇന്ന് ഒരു തെറ്റായ സംസ്കാരം വന്നിട്ടുള്ളത് ഫാസ്റ്റ് ഫുഡ് സംസ്കാരമാണ്. ഈ ഫാസ്റ്റ് സംസ്കാരം കൊണ്ട് തന്നെ എണ്ണക്കും വറുത്തതും പൊരിച്ചതുമായ ഭക്ഷണ.
പദാർത്ഥങ്ങൾ ധാരാളമായി നമ്മുടെ ശരീരത്തിന് അകത്തേക്ക് ചെല്ലുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ കൊളജൻ അളവ് കുറയ്ക്കാനും ചർമ്മത്തിന് കൂടുതൽ ചുളിവുകളും, പാടുകളും ഉണ്ടാക്കാനും പ്രായം കൂടുന്നതിനേക്കാൾ മുന്നേ തന്നെ ചർമ്മത്തിൽ പ്രായം തോന്നുകയും ചെയ്യാം. നിങ്ങളുടെ ചർമ്മത്തിന് പ്രായക്കുറവ് അനുഭവപ്പെടാൻ ദിവസവും നിങ്ങളുടെ ഭക്ഷണം ആരോഗ്യപ്രദമായി ക്രമീകരിക്കുക. ഒപ്പം തന്നെ ഒരു ദിവസം കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും.
വ്യായാമത്തിനു വേണ്ടി സമയം കണ്ടെത്തണം. വിറ്റാമിനുകളും മിനറൽസുകളുടെയും ഒരു കലവറ തന്നെ ഭക്ഷണത്തിൽ ഒരുക്കിയിരിക്കണം. സൂര്യപ്രകാശം ഉള്ള സാഹചര്യങ്ങളിലേക്ക് പോകേണ്ടി വന്നാൽ ഒരു നല്ല സംസ്ക്രീൻ ഉപയോഗിച്ച് കുടപിടിച്ച് നടക്കാൻ ശ്രദ്ധിക്കുക. ദിവസവും കുളികഴിഞ്ഞ് ഉടനെ തന്നെ ഒരു മൊയ്‌സ്ചെറയ്സർ ഉപയോഗിക്കുന്നത് വളരെയധികം വലിയ മാറ്റങ്ങൾ ചർമ്മത്തിൽ ഉണ്ടാക്കും.