കൊതുകിനെ തുരത്താൻ വളരെ എളുപ്പത്തിൽ. അടച്ചുപൂട്ടിയ ജനലുകൾ എല്ലാം ഇനി തുറന്നിട്ടോളൂ.

നിങ്ങളുടെ രാത്രിയിലുള്ള ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു ഭീകരനാണ് കൊതുക്. വലിപ്പത്തിൽ വളരെ ചെറുതെങ്കിലും ഇവന്റെ ആക്രമണം വളരെ വലുതാണ്. പലതരത്തിലുള്ള പനി വരാൻ ഈ കൊതുകിന്റെ ആക്രമണം കാരണമാകാറുണ്ട്. പനി വരുന്നത് മാത്രമല്ല കൊതുക് കടിക്കുമ്പോൾ ഉണ്ടാകുന്ന ഇറിറ്റേഷനും ചിലർക്ക് അലർജിയായി മാറാറുണ്ട്.

   

അതുകൊണ്ടുതന്നെ വീടിനകത്തേക്ക് കൊതുകളക്കാതിരിക്കാൻ ഉള്ള പല മാർഗങ്ങളും നാം ചെയ്യാറുണ്ട്. എന്നാൽ കൊതുകുതിരി പുക ചന്ദനത്തിരി എന്നിങ്ങനെ എല്ലാം ഉപയോഗിക്കുമ്പോഴും, പലതരത്തിലുള്ള ഇലക്ട്രിക്കൽ ഗുഡ് നൈറ്റ് ഉപയോഗിക്കുന്നതും ശ്വാസംമുട്ടും ചുമ ആസ്മ പോലുള്ള പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് താല്പര്യമില്ലാത്ത ആളുകൾ കൊതുകിന്റെ കടി അങ്ങ് ക്ഷമിക്കും.

നിങ്ങളുടെ വീട്ടിലും ഇത്തരത്തിൽ കൊതുകിന്റെ ശല്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന വളരെ എളുപ്പം ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്. ഒരു രൂപ പോലും ചിലവില്ലാതെ നിങ്ങൾക്ക് ഇത് ചെയ്യാൻ ആകും. അല്പം ക്ഷമ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ മുഴുവനും വളരെ എളുപ്പം തുരത്തി ഓടിക്കാം. ഇതിനായി വഴന്ന ഇലയാണ് ഉപയോഗിക്കുന്നത്.

മസാല മേടിക്കുന്ന സമയത്ത് ബിരിയാണിയിൽ ചേർക്കുന്ന ഇല ഈ മസാലയിൽ ഉണ്ടാകാറുണ്ട്. ഈ ഇല ഉപയോഗിച്ചാണ് നാം കൊതുകിനെ തുരത്താൻ പോകുന്നത്. ദിവസവും സന്ധ്യ സമയത്ത് ഈ ഇല വീട്ടിൽ ഒന്ന് പുകച്ചു നോക്കൂ ഒരു കൊതുക് പോലും വീട്ടിൽ അവശേഷിക്കില്ല. ചില ആളുകളുടെ വീട്ടിലെല്ലാം ഈ ഇലയുടെ മരം ഉണ്ടാകും എന്നതുകൊണ്ട് തന്നെ ഇത് കിട്ടുക വളരെ എളുപ്പമാണ്. ചിലവില്ലാത്ത ഒരു മാർഗ്ഗമാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്കും ഇത് പരീക്ഷിച്ചു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *