കൂടുംതോറും ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകളും കൂടിവരുന്നു. ചർമ്മത്തിൽ ചുളിവുകളും കറുത്ത പാടുകളും കുരുക്കളും എല്ലാം പ്രായമേറുമ്പോഴാണ് ആളുകൾക്ക് കൂടുതലായി കണ്ടുവരുന്നത്. അതിന്റെ ഇലാസ്റ്റി സിറ്റി നിലനിർത്തുന്ന ഒരു ഘടകം ആണ് കൊളാജൻ. ഈ കൊളജന്റെ അംശം ശരീരത്തിലെ കുറയുന്ന സമയത്താണ് ചർമത്തിലെ ചുളിവുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതായി കാണപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ.
നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ കൊളാജന്റെ അംശം ഉൾപ്പെടാവുന്ന രീതിയിലേക്ക് ഭക്ഷണക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് കൊളാജൻ നഷ്ടപ്പെടുന്നത് മാത്രമല്ല, പല വിറ്റാമിനുകളുടെയും കുറവുകളും കാരണമാകാറുണ്ട്. ഈ വിറ്റാമിനുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് മിക്കവാറും പല ഭക്ഷണങ്ങളിലൂടെയും തന്നെയാണ് എന്നതുകൊണ്ട് തന്നെ, നല്ല വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് ശരീരത്തിന്റെ ആരോഗ്യവും ചർമ്മത്തിന്റെ ആരോഗ്യവും നിലനിർത്താൻ ശ്രമിക്കുക.
വിറ്റാമിൻ സി അടങ്ങിയ പേരക്ക, മാതളനാരങ്ങ, ഓറഞ്ച് എന്നിങ്ങനെയുള്ള പഴവർഗ്ഗങ്ങൾ ധാരാളമായി കഴിക്കാം. ഇന്ന് മലയാളികൾക്ക് മിക്കവാറും ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് വിറ്റമിൻ ഡിയുടെ കുറവ്. വിറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത് സൂര്യപ്രകാശത്തിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡി ലഭിക്കുന്ന രീതിയിലേക്ക് ദിവസവും അല്പസമയം എങ്കിലും സൂര്യപ്രകാശം കൊള്ളാനായി ശ്രദ്ധിക്കുക.
എന്നാൽ ഒരു സൺസ്ക്രീൻ ഉപയോഗിച്ചുകൊണ്ട് മാത്രം വെളിച്ചത്തിലേക്ക് ഇറങ്ങാനായി ഓർക്കണം. ഏതെങ്കിലും തരത്തിൽ ഇവ നിങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് മനസ്സിലായാൽ ഇതിനു വേണ്ടിയുള്ള സപ്ലിമെന്റുകൾ ഉപയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. പാല്, അവക്കാഡോ പൾപ്പ്, അലോവേര ജെൽ, വിറ്റമിൻ ഇ ഓയിൽ എന്നിവയെല്ലാം നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചർമ പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.