കാലാവസ്ഥകൾ പെട്ടെന്ന് മാറുന്ന സമയത്ത് കഫക്കെട്ട് എന്നത് ആളുകൾക്ക് പെട്ടെന്ന് തന്നെ ബാധിക്കാം എന്നുള്ള ഒരു അവസ്ഥയാണ്. പനി തുടർച്ചയായി ഉണ്ടാകുമ്പോഴും ആളുകൾക്ക് കഫക്കെട്ട് ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കഫക്കെട്ട് നിങ്ങളെ മാറാതെ പിന്തുടരുമ്പോൾ വീട്ടിൽ തന്നെ പല മാർഗങ്ങളും ഇതിനെതിരായി നാം പരീക്ഷിച്ചിട്ടുണ്ടാകും. മുതിർന്ന ആളുകളെക്കാൾ ഇതുകൊണ്ട് കൂടുതലും ബുദ്ധിമുട്ട്.
അനുഭവിക്കുന്നത് ചെറിയ കുട്ടികൾ ആയിരിക്കും. സ്കൂളിൽ പോകുന്ന സമയത്ത് മറ്റു കുട്ടികളിൽ നിന്നും പകർച്ചവ്യാധിയായി ഈ കഫക്കെട്ട് ഉണ്ടാകാം. മരുന്നുകളിലൂടെ ഇത് മാറ്റിയെടുത്ത് വീണ്ടും സ്കൂളിലേക്ക് പോകുമ്പോൾ വീണ്ടും ഇതേ അവസ്ഥ തന്നെ ഉണ്ടാകുന്നതും കാണാറുണ്ട്. മിക്ക ആളുകൾക്കും അധികവും കാണപ്പെടുന്ന ഒരു കഫക്കെട്ടാണ് സയ്‌നസൈറ്റിസ്. ഇത് മൂക്കിന്റെ ഭാഗത്തായി കഫം കേന്ദ്രീകരിച്ച് നിൽക്കുന്ന ഒരു അവസ്ഥയാണ്.
കഫം മൂക്കിൽ നിന്നും നെറ്റിയിലേക്കും തലയിലേക്കും പല്ലുകളുടെ ഭാഗത്തേക്കും എഫക്ട് ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഏതുതരത്തിലുള്ള കഫക്കെട്ട് ആണെങ്കിൽ കൂടെയും ഇതിനെ പെട്ടെന്ന് ഇല്ലാതാക്കാനുള്ള ഒരു എളുപ്പമാർഗം എപ്പോഴും ആവി പിടിക്കുക എന്നത് തന്നെയാണ്. വെറുതെ വെള്ളം മാത്രം ഉപയോഗിച്ച് നമുക്ക് ആവി പിടിക്കാം. എന്നാൽ ഇതിലും കൂടുതൽ എഫക്ട് കിട്ടുന്നതിന് വേണ്ടി ഈ വെള്ളത്തിൽ അല്പം.
തുളസിയില കൂടി നുള്ളി ഇടുകയാണെങ്കിൽ വളരെ ഉത്തമമാണ്. ഒരു തുണിയിൽ അഞ്ച് തുളസിയില, ഒരു കഷ്ണം മഞ്ഞൾ, ഒരു കഷണം കറുവപ്പട്ട, 4 ഗ്രാമ്പു എന്നിവ ചേർത്ത് കിഴി രൂപത്തിൽ കെട്ടി ആവി പിടിക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം, ഈ വെള്ളം കൊണ്ട് ആവി പിടിച്ചാൽ വളരെയധികം ഗുണം കിട്ടും.