ഭഗവാൻ നിങ്ങളെ കാണാൻ നിങ്ങൾ ഇരിക്കുന്ന ഇടത്ത് വരുന്ന ദിവസം.ഏത് ആഗ്രഹവും സാധിച്ചു തരുന്ന മൂന്നാം പിറദർശനം.

ശിവ ഭഗവാനെയാണ് മഹാദേവനായി നാം കണക്കാക്കുന്നത്. ഇത്തരത്തിൽ ശിവഭഗവാനെ കാണാനായി എല്ലാ മാസവും നാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ വന്ന് ശിവ ദേവൻ നിങ്ങളെ കണ്ട് നിങ്ങളുടെ ആഗ്രഹങ്ങൾ കേൾക്കുന്ന ഒരു നിമിഷം ഉണ്ട്. ഇത് എല്ലാ മാസത്തിലും കറുത്തവാവ് കഴിഞ്ഞ് മൂന്നാം ദിവസത്തിൽ ആണ്.

   

കറുത്തവാവ് അഥവാ അമാവാസി ദിവസത്തിനുശേഷം മൂന്നാമത്തെ ദിവസം ആകാശത്ത് കാണുന്ന ചന്ദ്രക്കല ആണ് മൂന്നാം പിറയായി അറിയപ്പെടുന്നത്. തുടർച്ചയായി 5 മാസത്തോളം ഈ മൂന്നാം പിറ നിങ്ങൾക്ക് ദർശിക്കാൻ ആയിട്ടുണ്ട് എങ്കിൽ നിങ്ങളുടെ ഏത് കടുത്ത ആഗ്രഹവും തീർച്ചയായും സാധിച്ച് കിട്ടുന്നതാണ്. ഈ മൂന്നാം പിറശിക്കുന്നതിന് ഒരു രീതിയുണ്ട്.

നിങ്ങളുടെ വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ കയറി കിഴക്കുഭാഗത്ത് പോയി നിൽക്കാം. കിഴക്കുനിന്നുകൊണ്ട് പടിഞ്ഞാറോട്ട് ദർശിക്കുന്ന സമയത്ത് ആകാശത്ത് മൂന്നാം പിറ കാണാനാകും. എന്നാൽ എല്ലാ ആളുകൾക്കും ഈ ഭാഗ്യം ലഭിക്കണമെന്നില്ല. നിങ്ങൾക്ക് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചു എങ്കിൽ മനസ്സിലാക്കിക്കൊള്ളുക നിങ്ങളുടെ ആഗ്രഹങ്ങൾ നടക്കാൻ പോകുന്നു എന്നത്.

ശിവ ദേവൻ നിങ്ങളെ അന്വേഷിച്ച് നിങ്ങളുടെ അടുക്കൽ എത്തിയിരിക്കുന്നു എന്നതാണ് ഇതിന്റെ സൂചന.ഇങ്ങനെ നിങ്ങൾക്ക് മൂന്നാം പിറ കാണാൻ ആകുന്ന സമയത്ത് ചൊല്ലേണ്ട ഒരു മന്ത്രമാണ് ഓം ചന്ദ്രമൗലീശ്വരായ നമ എന്നത്. ഈ മന്ത്രം മൂന്നു തവണ ചൊല്ലിക്കൊണ്ട് മൂന്നാംപുര കാണുകയാണെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *