മുടിയെ വേരോടെ കട്ട കറുപ്പാക്കും കരിഞ്ചീരകം.

തലമുടി അകാലനര മൂലം വെളുത്തു വരുന്ന ഒരു അവസ്ഥ നാം കണ്ടിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വെളുത്ത മുടികൾ നമ്മുടെ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നതും പലപ്പോഴും നാം പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അമിതമായി ഇത്തരത്തിൽ തലമുടി വെളുക്കുന്നത് ഇല്ലാതാക്കാൻ പല കെമിക്കലുകളും ഉപയോഗിചുള്ള മരുന്നുകൾ നാം ഉപയോഗിച്ചിട്ടുണ്ടാകും.

   

എന്നാൽ ഇവയെല്ലാം സൈഡ് എഫക്ടുകൾ ഉണ്ടാകുമെന്ന്തുകൊണ്ട് ഉപയോഗിക്കുന്നത് അത്ര ഗുണകരമല്ല. പ്രായമായ ആളുകൾക്ക് അല്ലാതെ തന്നെ ചെറുപ്രായത്തിലെ അകാലനര ഉണ്ടാകാം. നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ള കാര്യം ജീരകം എന്ന വസ്തുകൊണ്ട് നിങ്ങളുടെ എത്ര നരച്ച മുടിയും കട്ട കറുപ്പ് ആക്കാൻ സാധിക്കും. ഇതിനായി പ്രധാനമായും ആവശ്യമായ വസ്തുക്കൾ കരിംജീരകം പൊടിച്ചതും, നെല്ലിക്ക ഉണക്കിപ്പൊടിച്ചതും.

പിന്നീട് ഇതിലേക്ക് നീലയമരി പൊടിയും ഒരു സ്പൂൺ ചേർക്കാം. ഇവ മൂന്നും തുല്യ അളവിൽ ഒരു ചെറിയ പാത്രത്തിലേക്ക് എടുത്ത് നല്ല കടുപ്പമുള്ള ഒരു കട്ടൻ ചായ പാനീയം മധുരമില്ലാതെ തിളപ്പിച്ച് ഈ മിക്സിലേക്ക് പേസ്റ്റ് രൂപത്തിൽ ആകത്തക്ക വിധം ഒഴിച്ചു മിക്സ് ചെയ്യാം. ശേഷം ഈ മിക്സ് ആഴ്ചയിൽ മൂന്നുദിവസം തുടർച്ചയായി ഉപയോഗിക്കാം. പിന്നീട് ആഴ്ചയിൽ ഒരുതവണ എന്ന രീതിയിലേക്ക് മാറ്റാം.

ആദ്യതവണ ഉപയോഗിച്ച ശേഷം രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ തല ഷാംപൂ ഉപയോഗിച്ച് കുളിക്കാൻ പാടുള്ളൂ. ഒന്നും ഉപയോഗിക്കാതെ പച്ചവെള്ളം ഉപയോഗിച്ച് കുളിക്കുകയാണ് കൂടുതൽ ഉത്തമം. ഒരിക്കലും ഒറ്റയൂസുകൊണ്ട് നിങ്ങൾക്ക് ഇതിന്റെ ശരിയായ ഫലം ലഭിക്കില്ല. തുടർച്ചയായ ഉപയോഗത്തിലൂടെയാണ് മുടി കട്ട കറുപ്പായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *