ചൂലെടുത്ത് അടിച്ചു വാരേണ്ടത് മുറ്റമല്ല നിങ്ങളുടെ ദഹന വ്യവസ്ഥ.

ഒരു വീടിന്റെ മുറ്റം അടിച്ചു വാരി വൃത്തിയാക്കുന്നതിന് സമമാണ് നിങ്ങളുടെ ദഹന വ്യവസ്ഥ. ഒരു ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുക എന്നതിനോട് ഉപമയ്ക്കാവുന്ന ഭക്ഷണക്രമങ്ങൾ. പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയിലുള്ള തകരാറുകളാണ് മിക്ക മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം ഫൈബർ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട് എന്ന് നാം കണക്കാക്കുന്നത് ഉത്തമമായിരിക്കും.

   

എപ്പോഴും മണ്ണിനടിയിൽ നിന്നും എടുത്തിട്ടുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുകയാണ് കൂടുതൽ ഉചിതം. ഇത് ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾക്ക് വേണ്ടി മാത്രമല്ല, പ്രമേഹം പ്രഷർ എന്നിങ്ങനെയുള്ള അവസ്ഥകളെയും ഒരു പരിധിവരെ ചെറുക്കാൻ സഹായിക്കും. ഒരു ദിവസം രാവിലെ ഉണർന്ന് ഉടനെ രണ്ട് ഗ്ലാസ് ചെറു ചൂട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥയും ശരീരത്തിന്റെ താപനിലയെയും ക്രമപ്പെടുത്താൻ സഹായിക്കും.

അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപേ എങ്കിലും രണ്ട് ഗ്ലാസ് വെള്ളം കുടിക്കുകയാണ് എന്നുണ്ടെങ്കിൽ തലേദിവസത്തെ നമ്മുടെ ഭക്ഷണത്തിന്റെ വേസ്റ്റുകൾ കെട്ടിക്കിടക്കുന്ന എല്ലാം ചൂലുകൊണ്ട് അടിച്ചു വരുന്നതിന് സമമായി അവിടെ നിന്നും അകറ്റാൻ സഹായിക്കും. ധാരാളമായി ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

എന്നാൽ ഒരിക്കലും ഇത് അമിതമായി കഴിക്കരുത്. എപ്പോഴും നമ്മുടെ ശരീരത്തിന് അനുയോജ്യമായത് ആവശ്യമായ അളവിൽ മാത്രം കഴിക്കുക. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് എപ്പോഴും ആരോഗ്യങ്ങൾ പ്രധാനം ചെയ്യുന്നത്. ഭക്ഷണം മാത്രമല്ല നിങ്ങളുടെ വ്യായാമവും ഒരു പരിധിവരെ ഈ മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *