ഇനി വെറും രണ്ടുദിവസം കഴിഞ്ഞാൽ കർക്കിടക മാസം എത്താറായി. അതിനുമുമ്പുള്ള ഒരുക്കങ്ങൾ നമുക്ക് തുടങ്ങാവുന്നതാണ്. കർക്കിടക മാസം എത്തുമ്പോൾ നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. പ്രത്യേകിച്ച് അമ്മമാരും സ്ത്രീകളും ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം നല്ല രീതിയിൽ വൃത്തിയാക്കി കഴിഞ്ഞാൽ ഭഗവാനെ ആ വീട്ടിലേക്ക് കയറി വരാൻ തോന്നുന്നതാണ്. അതുപോലെതന്നെ.
സർവ്വ ഐശ്വര്യങ്ങളും നമുക്ക് ലഭിക്കുന്നതാണ്. ആദ്യം തന്നെ നമ്മുടെ വീട്ടിലെ പൂജാമുറിയാണ് വൃത്തിയാക്കേണ്ടത്. പൂജാമുറിയിലെ പൊടികളും അതുപോലെതന്നെ പൊട്ടിയ ചിത്രങ്ങൾ, പൊട്ടിയ പാത്രങ്ങൾ, കീറിയ ചിത്രങ്ങൾ എന്നിവയൊക്കെയുണ്ടെങ്കിൽ അത് അവിടെ നിന്ന് എടുത്തു മാറ്റേണ്ടതാണ്. വളരെ വൃത്തിയോടും ശുദ്ധിയോടും കൂടി പൂജാമുറി വെക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതുപോലെതന്നെ നമ്മൾ പിന്നീട് വൃത്തിയാക്കേണ്ടതാണ് അടുക്കള. അടുക്കള വൃത്തിയാക്കുമ്പോൾ പൊട്ടിയ പാത്രങ്ങളൊക്കെ തന്നെ അവിടുന്ന് മാറ്റുക. അതുപോലെ ശ്രദ്ധിക്കേണ്ടതാണ് പഴയ ഭക്ഷണപദാർത്ഥങ്ങൾ ഒരിക്കലും തന്നെ കർക്കിടകം മാസത്തിൽ ബാക്കിയാക്കി വയ്ക്കരുത്. അതൊക്കെ എടുത്ത് മാറ്റി പുതിയത് മാത്രം അന്നേ ദിവസങ്ങളിൽ ഉപയോഗിക്കുക.
വളരെ ശുദ്ധിയോട് കൂടി വേണം അടുക്കള വൃത്തിയാക്കുവാനും സൂക്ഷിക്കുവാനും. അതുപോലെതന്നെ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൃത്തിയാക്കുമ്പോൾ ഒരിക്കലും കീറിയ തുണികളോ, ഉപയോഗശൂന്യമായ വസ്ത്രമോ ഒന്നും തന്നെ ഉപയോഗിയ്ക്കാൻ പാടുള്ളതല്ല എന്നത്. ഇങ്ങനെ അടുക്കളയും വീടും പരിസരവും വളരെയധികം വൃത്തിയായി സൂക്ഷിച്ചുകൊണ്ട് കർക്കിടക മാസത്തെ നമുക്ക് വരവേൽക്കാം. അശുദ്ധികളെ ഒഴിവാക്കാനായി ഈ മാസം പ്രത്യേകം ശ്രദ്ധിക്കുക.