മുടികൊഴിച്ചിൽ എന്നത് ഇന്ന് എല്ലാവിധ ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് . പ്രത്യേകിച്ച് കൊറോണ പോലുള്ള രോഗങ്ങൾക്ക് ശേഷം ആളുകൾക്ക് മുടികൊഴിച്ചിൽ വളരെയധികം കൂടിയിട്ടുണ്ട്. പലപ്പോഴും ആളുകൾ പറയുന്നത് കൊഴിയുന്ന മുടിയുടെ എണ്ണം കണ്ടാൽ തലയിൽ ഇനിയൊന്നും ബാക്കിയുണ്ടാകില്ല എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.
ഇവക്ക് പുറമേ നിന്നും മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് വ്യത്യാസങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രത്യേകത. നമ്മുടെ ഭക്ഷണത്തിലുള്ള പല വിറ്റാമിനുകളുടെയും കുറവാണ് ചില സാഹചര്യങ്ങളിൽ മുടികൊഴിച്ചലിനെ കാരണമാകാറുള്ളത്. അതുപോലെതന്നെ ശരീരത്തിൽ രോഗങ്ങളുടെയും ലക്ഷണമായും ഇത്തരത്തിൽ ധാരാളമായി മുടി കൊഴിയുന്നത് കാണാറുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഇതിന്റെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് ഇതിനുവേണ്ട പരിഹാരം ചെയ്യാം. എന്തെങ്കിലും രോഗാവസ്ഥകൾ കൊണ്ടാണ് മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് എങ്കിൽ ആ രോഗത്തിന് മാറ്റിയെടുക്കുകയാണ് ഇതിനുള്ള പ്രതിവിധി. അല്ല മറ്റ് പല കാരണങ്ങൾ കൊണ്ടാണ് എങ്കിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും നിങ്ങളുടെ ഭക്ഷണത്തിലൂടെ നൽകുകയാണ് വേണ്ടത്.
ഒരു മനുഷ്യന്റെ ശരീരത്തിലുള്ള ഡെഡ് സെല്ലുകൾ നീളം വെച്ച് വരുന്നതാണ് മുടി എന്ന് പറയുന്നത്. ഒരു ദിവസം കുറഞ്ഞത് ഒരു വ്യക്തിക്ക് 30, 40 മുടി വരെ കുഴയുന്നത് സാധാരണമാണ്. എന്നാൽ ഒരു വ്യക്തിക്ക് ഉള്ള മുടിയുടെ അളവനുസരിച്ച് ഇതിന്റെ ആക്കം കണക്കാക്കാം. നെല്ലിക്ക ദിവസവും ഒരു ചെറു കഷണം ഇഞ്ചി ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നത് മുടികൊഴിച്ചിലിനെ തടയാൻ സഹായിക്കും.