ശരീരത്തിലെ എണ്ണ ഗ്രന്ഥികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ അല്ലെങ്കിൽ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന സമയത്ത് കാണുന്ന ഒന്നാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി. പ്രധാനമായും ഈ അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി ഉണ്ടാകാനുള്ള സാധ്യതകൾ കഴുത്തിൽ മുഖത്ത് ശരീരത്തിലെ മടക്കുകളിൽ എന്നിടത്തെല്ലാമാണ്. ഈ അരിമ്പാറയും പാലുണ്ണിയും പലപ്പോഴും നമുക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
ചിലർക്ക് ഇത് ഒരുപാട് വലുതായി വരുന്നതായും കാണണം. ഇത് ശരീരത്തിൽ നിന്നും എടുത്തു കളയുന്നതിന് ഒരിക്കലും മുറിച്ചു കളയാനോ വലിക്കാനോ പിച്ചി പൊളിക്കാനോ ഒന്നും പാടില്ല. ചിലർ പറയുന്നത് കേട്ടിട്ടുണ്ട് ഇതിന് മുടി കെട്ടിയിട്ടാൽ താനേ കൊഴിഞ്ഞുപോകുമെന്ന്. എന്നാൽ ഇത് എത്രത്തോളം വാസ്തവമുണ്ട് എന്നത് അറിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ സ്വയമേ ചെയ്യാവുന്ന ചില റെമഡികൾ പരിചയപ്പെടാം.
ഏറ്റവും ആദ്യമായി ആപ്പിൾ സിഡാർ വിനീഗർ ഒരു ചെറിയ പഞ്ഞിയിൽ മുക്കി അരിമ്പാറക്കും പാലുണ്ണിയുടെയും മുകളിലായി ഒട്ടിച്ചു വയ്ക്കാം. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം ഇത് താനേ കൊഴിഞ്ഞു വീഴുന്നതായി കാണാം. വെളുത്തുള്ളി നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഈ പാലുണ്ണിയുടെ മുകളിൽ വെച്ചുകെട്ടാം.
ഒരു സ്പൂൺ ആവണക്കെണ്ണയിൽ ഇത് പേസ്റ്റ് രൂപത്തിൽ അകത്തക്ക വിധം ബേക്കിംഗ് സോഡ മിക്സ് ചെയ്തു പാലുണ്ണിയുടെ മുകളിൽ വച്ചുകൊടുക്കുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്താൽ തന്നെ റിസൾട്ട് നൽകുന്നു. പഴത്തൊലിയുടെ ഉൾവശത്തുള്ള വെളുത്ത നിറമുള്ള ഭാഗം പാലുണ്ണി അരിമ്പാറക്കും മുകളിൽ വെച്ചുകെട്ടുന്നതും നല്ലതാണ്.