മുടികൊഴിച്ചിലും, മുടിയുടെ കറുപ്പ് നിറം നഷ്ടപ്പെടുന്ന അവസ്ഥ കൊണ്ട് വിഷമിക്കുന്ന ഒരുപാട് ആളുകളെ നമുക്ക് അറിയാമായിരിക്കും. ചിലപ്പോൾ നമുക്കും തലയിലെ മുടി കൊഴിഞ്ഞു പോകുന്നത് ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ടാകും. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം എപ്പോഴും ഡോക്ടറെ കണ്ട് മരുന്നുകൾ കഴിക്കുകയും, പുതിയ പുതിയ എണ്ണകൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ മുടികൊഴിച്ചിൽ കൂടുന്നതിനുള്ള സാധ്യത വളരെ അധികമാണ്.
അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ മാറ്റുന്നതിനായി വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് വളരെ എളുപ്പം തയ്യാറാക്കാവുന്ന ചില പാക്കുകൾ ഉണ്ടാക്കി നോക്കാം. ഇതിന് ഏറ്റവും നല്ലതും ഉചിതവുമായ ഒരു ഹെയർ പാക്ക് ആണ് സബോളയും കറ്റാർവാഴയും ഉപയോഗിച്ചുകൊണ്ട്. ഇതിനായി കറ്റാർവാഴയുടെ ഒരു തണ്ട് അതിന്റെ കറകളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കാം.
കറ്റാർവാഴയുടെ ഒരുതണ്ട് പൂർണമായും ഇതിനുവേണ്ടി ഉപയോഗിക്കാം, ഈ കറ്റാർവാഴ ചെറുതായി കഷണങ്ങൾ ആക്കി മാറ്റാം. ഒരു സബോള കൂടി ചെറുതായി അരിഞ്ഞെടുക്കാം. ഇവ രണ്ടും കൂടി ചേർത്ത് മിക്സിയിൽ നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു തുള്ളി പോലും വെള്ളം ചേർക്കാൻ പാടില്ല. ദിവസവും കുളിക്കുന്നതിനു മുൻപായി അരമണിക്കൂറെങ്കിലും ഈ പാക്ക് എണ്ണ തേച്ച ശേഷം തലയിൽ പുരട്ടി വെക്കുക.
അരമണിക്കൂറിനു ശേഷം മൈൽഡ് ആയുള്ള ഒരു ഷാംപൂ ഉപയോഗിച്ചോ താളി ഉപയോഗിചോ തല കുളിക്കാം. ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ പാക്ക് ഉപയോഗിക്കണം. എങ്കിൽ മാത്രമാണ് ഇതിന്റെ റിസൾട്ട് കാണാനാകു.