വായ്പുണ്ണ് കൊണ്ട് മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും. പലപ്പോഴും ഇത് മാസംതോറും അല്ലെങ്കിൽ ഇടയ്ക്കിടെ വന്ന് നിങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും. ഇത്തരത്തിൽ നിങ്ങൾക്കുണ്ടാകുന്ന വായ്പുണ്ണിനെ പൂർണമായും ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഇലയെ കുറിച്ച് നിങ്ങൾക്ക് അറിയാമോ.
കുടങ്ങൽ എന്നാണ് ഈ ഇലയുടെ പേര്. നിങ്ങളുടെ വീടിന്റെ പറമ്പിലെ തൊടിയിലോ മതിലരികിലോ എല്ലാം ഈ ഇല വളരാറുണ്ട്. ഈ ഇല പറിച്ചെടുത്ത് നല്ലപോലെ വൃത്തിയായി കഴുകിയെടുക്കാം. ശേഷം ഒരു ഗ്ലാസ് പുളിയുള്ള തൈര് എടുക്കാം. ഈ തൈരിലേക്ക് കുടങ്ങലിന്റെ ഇല ചതച്ചോ അരച്ചോ നീര് പിഴിഞ്ഞു അല്ലെങ്കിൽ നേരിട്ട് ചെറുതായി നുള്ളി ഇടുകയും ചെയ്യാം.
ഈ ഇല നിങ്ങളുടെ വയറിന് അകത്തേക്ക് ദഹിച്ച് എത്തണം എന്നത് മാത്രമാണ് ആവശ്യമായത്. കുടങ്ങലിന്റെ ഇലയിൽ ധാരാളമായി വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് ഇത് കഴിക്കുമ്പോൾ വായ്പുണ്ണ് പൂർണമായും മാറി കിട്ടുന്നത്. വായ്പുണ്ണ് ആരംഭിച്ച അന്നേദിവസം മുതൽ തന്നെ ഇളം ചൂടുള്ള വെള്ളത്തിൽ ഒരു സ്പൂൺ കല്ലുപ്പ് നല്ലപോലെ ലയിപ്പിച്ച് ചേർത്ത് വാ കൊള്ളുന്നത് നന്നായിരിക്കും.
ഇവ രണ്ടും മാത്രം ചെയ്താൽ തന്നെ നിങ്ങളുടെ വായ്പുണ്ണിനെ ഒരുപാട് ശമനം ഉണ്ടാകും. വായ്പുണ്ണ് ഉണ്ടാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിൽ വിറ്റമിൻ ബിയുടെ അളവ് കുറയുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി നിങ്ങളുടെ പക്ഷത്തിൽ പുളിയുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താം. ഉറപ്പായും നിങ്ങൾക്ക് ഇതുകൊണ്ട് ഫലം ഉണ്ടാകും.