നമ്മുടെ ഒരു ദിവസത്തെ എല്ലാ ദിനചര്യകളും കൃത്യമായി തന്നെ തുടരുകയാണ് എന്നുണ്ടെങ്കിൽ, ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കുകയും ഉറങ്ങുകയുമാണ് എങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യശേഷി ഇതുകൊണ്ടുതന്നെ നിലനിന്നു പോകും. ദിവസവും നിങ്ങൾ എഴുന്നേൽക്കുന്നത് ആറര സമയത്ത് ആണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ അന്നത്തെ ദിവസത്തെ രാവിലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് സമയം തികയാത്തതുപോലെ തോന്നാറുണ്ട്.
പലപ്പോഴും ബിസി ആയിക്കൊണ്ട് കാര്യങ്ങൾ ചെയ്തു നീക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ നിങ്ങൾ എഴുന്നേൽക്കുന്നത് അരമണിക്കൂർ എങ്കിലും മുൻപേ ആക്കാൻ പരിശ്രമിച്ചാൽ, നിങ്ങൾക്ക് അന്നത്തെ ദിവസം ഒരുപാട് സമയം ലഭിക്കും എന്ന് മാത്രമല്ല, അല്പം കൂടി കാര്യങ്ങൾ ആ സമയത്ത് ഉൾപ്പെടുത്താനും സാധിക്കും. പ്രധാനമായും ഒരു ദിവസം രാവിലെ അഞ്ചര മണിക്ക് എങ്കിലും എഴുന്നേൽക്കുകയാണ്.
എന്നുണ്ടെങ്കിൽ എഴുന്നേറ്റ് ഉടൻതന്നെ ചെറുചൂടുള്ള വെള്ളമോ സാധാരണ തണുത്ത വെള്ളമോ ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുക. അല്പം സമയം പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാനായി പരിശ്രമിക്കുക. അതുപോലെതന്നെ രാവിലെ കഴിക്കുന്ന ഭക്ഷണ കാര്യത്തിലും നാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും ആരോഗ്യകരമായി നാം രാവിലെ ഭക്ഷണം കഴിക്കുകയാണ് എന്നുണ്ടെങ്കിൽ, അന്നത്തെ ദിവസത്തിന് വേണ്ട ഊർജ്ജം മുഴുവൻ അതിൽ നിന്ന് ലഭിക്കുകയും, ഒപ്പം തന്നെ ഇത് ശരീരത്തിൽ കൊഴുപ്പായും, ഫറ്റായും അടിഞ്ഞുകൂടാതിരിക്കുകയും ചെയ്യും. രാത്രിയിലെ ഭക്ഷണം എത്ര നേരത്തെ കഴിക്കുന്നുവോ അത്രയും നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്. രാവിലെ എഴുന്നേറ്റ് ഉടൻതന്നെയും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് മുഖം കഴുകി മോയിസ്റ്റർ ചെയ്യുക.