പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് യൂറിക്കാസിഡ് ബുദ്ധിമുട്ട്. എന്നാൽ ഈ യൂറിക് ആസിഡ് പ്രധാനമായും ശരീരത്തിൽ ആവശ്യമുള്ള ഒരു വസ്തുവാണ്. എങ്കിൽ കൂടിയും അമിതമായി യൂറിക്കാസിഡ് ഉല്പാദിപ്പിക്കപ്പെടുമ്പോൾ, ഇത് ശരീരത്തിൽ നിന്നും പുറന്തള്ളി പോകാത്ത അവസ്ഥ ഉണ്ടാകുമ്പോൾ, ശരീരത്തിൽ കെട്ടിക്കിടന്ന് ഇത് നീർക്കെട്ടും സന്ധിവാതവും പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും യൂറിക് ആസിഡ് ശരീരത്തിൽ നിന്നും പുറന്തള്ളി പോകുന്നത് മൂത്രത്തിലൂടെയാണ്.
ശരീരത്തിൽ അമിതമായി വരുന്ന എല്ലാത്തരം ദ്രാവക രൂപങ്ങളെയും ദഹിപ്പിച്ച് മൂത്രമായി പുറം നൽകുന്നത് കിഡ്നിയാണ്. കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറുകളോ, രോഗാവസ്ഥയോ ഉണ്ടാകുമ്പോൾ, ഇത്തരത്തിൽ മൂത്രമാക്കി പലതിനെയും ദഹിപ്പിക്കാൻ സാധിക്കാതെ വരികയും, ഇത് ശരീരത്തിൽ തന്നെ കെട്ടിക്കിടന്ന് പല അവസ്ഥകളും ഉണ്ടാക്കുന്നു. യൂറിക്കാസിഡ് അമിതമായി ഉണ്ടാക്കപ്പെടുമ്പോൾ ശരീരത്തിൽ പ്രധാനമായും വേദനകളും പ്രശ്നങ്ങളും.
ഉണ്ടാകുന്നത് കാലുകളിലും തള്ളവിരലുകളിലും ആണ്. കാലിന്റെ തള്ളവിരലിൽ നിന്നുമാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വേദന, നീർക്കെട്ട്, ചുവന്നു തടിച്ചുവരുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി കാണാം. പ്രധാനമായും ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്ന പ്രോട്ടീൻ വിഘടിച്ച് പ്യൂരിനായി, ഇതിൽ നിന്നുമാണ് യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ പ്രോട്ടീനിൽ നിന്നും മാത്രമല്ല നാം.
കഴിക്കുന്ന കാർബോഹൈഡ്രേറ്റും ധാരാളം യൂറിക്കാസിഡ് പുറപ്പെടുവിക്കുന്നുണ്ട്. മലയാളികളുടെ ഇഷ്ടഭക്ഷണമായ ചോറ് കാർബോഹൈഡ്രേറ്റിന്റെ കലവറയാണ്. അതുകൊണ്ടുതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ കാർബോഹൈഡ്രേറ്റ് പരമാവധി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം. ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം പ്രോട്ടീൻ നൽകാനും ശ്രദ്ധിക്കുക. നല്ല ഡയറ്റുകളും വ്യായാമങ്ങളും ആണ് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നത്.