തുണിയിലെ കറകൾ അകറ്റാൻ ഒത്തിരി കഷ്ട്ടപെടുന്നുണ്ടോ ? ഈ ഒരു മാർഗം നോക്കിയാലോ

വെള്ള തുണിയിലെ കറകൾ അകറ്റാൻ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് സമയനഷ്ടവും തുണികൾക്ക് കേടുപാട് സംഭവിക്കാനും ഇടയുണ്ട്. അതുപോലെ തന്നെ തുണികളെന്നും നിറം മങ്ങാതെ എന്നും പുതുമയോടെ തന്നെ നിലനിർത്താൻ നാം ഒത്തിരി പൈസ ചിലവാക്കുന്നുമുണ്ട്. എന്നാൽ വീട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ ഇതെല്ലാം ചെയ്യാവുന്നതേ ഉള്ളു. ബ്ലീച്ചിങ് പൗഡർ വെള്ളവും ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. അത് കറയുള്ള ഭാഗത്തു പുരട്ടി അൽപ്പസമയം വക്കുക അതിനു ശേഷം വെള്ളം ഒഴിച്ച് കഴുകുക.

അതിലേക് പേസ്റ്റും ബ്ലീച്ചിങ് പൗഡറും ഒന്നിച്ചു എടുത്ത് കറയുള്ള ഭാഗത്ത് തേച്ചുപിടിപ്പിക്കുക. ശേഷം അതിലേക് ലൈസോൾ ഒഴിച്ചു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുരക്കുക. തുടർന്ന് വെള്ളം ഒഴിച്ചു കഴുകിക്കളയുക. ഇപ്പോൾ തന്നെ കറകൾ എല്ലാം ഇല്ലാതായത് കാണാം. തുണിയിൽ പറ്റിപിടിക്കുന്ന എണ്ണ കറകൾ കളയാൻ വളരെ പ്രയാസമാണ്. കറയുള്ള ഭാഗത്തു ചെറുനാരങ്ങാ നീരും ബേക്കിംഗ് പൗഡറും ചേർത്ത് ബ്രെഷ് ഉപയോഗിച്ചോ കൈകൊണ്ടോ നന്നായി തേച്ചുപിടിപ്പിച്ച് അൽപ്പസമയം മാറ്റിവെക്കുക.

അതിനുശേഷം സോപ്പ് പൊടിയും വെള്ളവും ചേർത്ത് നന്നായി തേച്ചുരച്ചാൽ കറകൾ എല്ലാംതന്നെ മാഞ്ഞുപോകുയതായി കാണാം. വെള്ള വസ്ത്രങ്ങൾ പെട്ടന്നുതന്നെ നിറം മങ്ങി അതിന്റെ പുതുമ നഷ്ടപ്പെടും. എന്നാൽ എന്നും പുതുമയോടെ തന്നെ നിലനിൽക്കാൻ ഒരു മാർഗം ഉണ്ട്. അര ബക്കറ്റ് വെള്ളത്തിൽ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച് വെള്ള വസ്ത്രങ്ങൾ എല്ലാം തന്നെ അതിൽ മുക്കി വക്കുക അല്പസമയത്തിനു ശേഷം പിഴിഞ്ഞ് വിരിച്ചിടുക.

വെള്ള നിറം മങ്ങാതെ തന്നെ എന്നും നിലനിൽക്കാൻ ഈ മാർഗം വളരെ നല്ലതാണ്. തുണികൾ നല്ല വടിവൊത്തു നിൽക്കാൻ വീട്ടിൽ തന്നെ അതിനൊരു മാർഗം ഉണ്ട്. മൂന്ന് സ്പൂൺ ചവ്വരി വെള്ളത്തിലിട്ട് തിളപ്പിക്കുക നന്നയി കുറുകിവരുമ്പോൾ മറ്റൊരു പാത്രത്തിൽ അരിച്ചു മാറ്റുക. അതിലേക് ആവശ്യത്തിന് വെള്ളംചേർത്ത് തുണികളെല്ലാം മുക്കിയെടുത്തൽ തുണികൾ വടിവൊത്തു നിലനിൽക്കുന്നതാണ്. തുണികളെന്നും സൗന്ദര്യത്തോടെ നിലനിൽക്കാൻ ഈ മാർഗ്ഗങ്ങൾ വളരെ ഗുണപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ സന്ദർശിക്കുക.