മഴക്കാലത്ത് നമ്മൾ എത്ര തന്നെ തുടച്ചാലും തറ വൃത്തിയാവാത്ത പോലെയും ഒരു പ്രത്യേക മണവും വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകും. ഇത് കൂടാതെ ഈച്ച ചെറിയ പ്രാണികൾ തുടങ്ങിയവയും മഴക്കാലത്ത് കൂടുതലായിരിക്കും. വിവിധ തരത്തിലുള്ള ലിക്വിഡുകൾ മാർക്കറ്റിൽ നിന്നും ലഭ്യമാണെങ്കിലും നമുക്ക് വീട്ടിൽ തന്നെ അത്തരത്തിലുള്ള ഫ്ലോർ ക്ലീനറുകൾ തയ്യാറാക്കുവാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ഉത്തമം.
ഫ്ലോർ നല്ലപോലെ ക്ലീൻ ചെയ്യുന്നതിനും സുഗന്ധം ഉണ്ടാകുന്നതിനു ഈച്ചയും പ്രാണികളും വരാതിരിക്കുന്നതിനും നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കാം. അതിനായി ആദ്യം തന്നെ കുറച്ച് വെള്ളമെടുത്ത്, അതിലേക്ക് ഡെറ്റോൾ ഒഴിച്ച് കൊടുക്കുക. ഡെറ്റോൾ വെള്ളത്തിലേക്ക് ഒഴിക്കുകയാണെങ്കിൽ പാറ്റകളെയും പ്രാണികളെയും എളുപ്പത്തിൽ തുരത്താം. പിന്നീട് അതിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചത് കൂടി ചേർത്തു കൊടുക്കണം.
കർപ്പൂരം ചേർക്കുമ്പോൾ തറയിൽ നല്ല സുഗന്ധം ഉണ്ടാകും. കർപ്പൂരത്തിന്റെ ഗുണങ്ങൾ ഒട്ടും തന്നെ ചെറുതല്ല, വീട് മുഴുവനും ഒരു പോസിറ്റിവിറ്റി ഉണ്ടാക്കിയെടുക്കുവാൻ വളരെ ഉപകാരപ്രദമാകുന്നു. പിന്നീട് അതിലേക്ക് കുറച്ചു പുൽ തൈലം കൂടി ചേർത്തു കൊടുക്കണം. മഴ സമയത്തുണ്ടാകുന്ന പ്രത്യേകമായ ദുർഗന്ധവും കീടാണുക്കളെല്ലാം ഇല്ലാതാകും. ഇതിൽ ചേർത്തിരിക്കുന്ന ചേരുവകൾ എല്ലാം ഏറെ ഗുണകരമാണ്.
ഈയൊരു സൊലൂഷൻ ഉപയോഗിച്ച് തറ തുടച്ചെടുക്കുകയാണെങ്കിൽ കണ്ണാടി പോലെ തിളങ്ങും. ടൈലുകൾ മാത്രമല്ല സിമൻറ് ഇട്ട തറയും മാർബിളും ഇത് ഉപയോഗിച്ച് തന്നെ തുടയ്ക്കാവുന്നതാണ്. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന വീട്ടിൽ ജോലികൾ എളുപ്പമാക്കുന്ന ഒട്ടും തന്നെ കാശ് ചിലവില്ലാത്ത നിരവധി ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.