കറ്റാർവാഴ പെട്ടെന്ന് തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി, ഏറ്റവും പുതിയ ട്രിക്ക്…

ആരോഗ്യപരമായും സൗന്ദര്യപരമായും നിരവധി ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് കറ്റാർവാഴ അഥവാ അലോവേര. ഇന്ന് മിക്ക സൗന്ദര്യവർദ്ധക ഉത്പന്നങ്ങളിലെയും പ്രധാനഘടകം കൂടിയാണിത്. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇത് ഏറെ ഗുണകരമാകുന്നു. നല്ല തിളക്കമുള്ള നീളമുള്ള മുടികൾ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. സ്ത്രീ പുരുഷ ഭേദമന്യേ ഇന്ന് സൗന്ദര്യത്തിന് വളരെയധികം.

   

പ്രാധാന്യം നൽകുന്നുണ്ട്. വിപണിയിൽ ലഭിക്കുന്ന പലവിധ ഉൽപ്പന്നങ്ങളും വാങ്ങിച്ച് പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരമൊരുപന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ അത് ദോഷകരമാകുന്നു. കറ്റാർവാഴ മുഖ സൗന്ദര്യത്തിന് വളരെ ഉത്തമമാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിറയെ കറ്റാർവാഴ ഉണ്ടാക്കിയെടുക്കാം. അത് എങ്ങനെയാണെന്ന് വളരെ വിശദമായി .

തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. കറ്റാർവാഴ നന്നായി വളരുവാനും കൂടുതൽ വണ്ണം വയ്ക്കുവാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചെടി നടുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇളകിയ മണ്ണിൽ വേണം നട്ടുപിടിപ്പിക്കുവാൻ. നല്ല കട്ടിയുള്ള മണ്ണിൽ കറ്റാർവാഴ നട്ടു കഴിഞ്ഞാൽ അതിൻറെ വേരുകൾ പെട്ടെന്ന് തന്നെ ചീഞ്ഞുപോകും. നട്ടു കഴിയുമ്പോൾ ഇലകൾ വരുന്നില്ല തണ്ടുകൾക്ക് വണ്ണം വയ്ക്കുന്നില്ല എന്ന് ഒരുപാട്.

പരാതിപറയുന്നവരാണ് മിക്ക ആളുകളും. പൊട്ടാസ്യത്തിന്റെയും കാൽസ്യത്തിന്റെയും കുറവുകൾ ഉണ്ടാകുമ്പോൾ ഇലകൾ വരാതിരിക്കുകയും അവ പെട്ടെന്ന് ഡാമേജ് ആവുകയും ചെയ്യുന്നു. ചാണകം അല്പം തെളിച്ചു കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാം. കറ്റാർവാഴ നടുന്നതിന് മുൻപ് തന്നെ മണ്ണിൻറെ അടിയിലായി രണ്ടു പഴത്തൊലി ഇടുന്നത് നല്ലതാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയാൻ വീഡിയോ കാണുക.