എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന നല്ല ഭംഗിയുള്ള ഒരു ക്രാഫ്റ്റ് ഐഡിയ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഇതിനായി ചകിരിയും കേക്കിന്റെ ബോർഡും ആവശ്യമുണ്ട്. കേക്കിന്റെ ബോർഡ് ഇല്ലാത്തവർ കാർഡ്ബോർഡിൻറെ കഷ്ണം മുറിച്ചെടുത്താലും മതിയാകും. അതിനുശേഷം അതിലേക്ക് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു കളർ പെയിൻറ് അടിച്ചു കൊടുക്കുക.
ചകിരിയുടെ പീസ് കൈകൊണ്ടുതന്നെ പറിച്ചെടുക്കുക, ഓരോന്നും വേർതിരിച്ചെടുക്കുമ്പോൾ അതിൽ നിന്ന് വീഴുന്ന പൊടിയും നമുക്ക് ആവശ്യമുണ്ട്. വീഡിയോയിൽ കാണുന്ന പോലെ ഒരു ചീർപ്പ് എടുത്ത് ആ ചകിരിയുടെ മുകളിലായി ചീകി കൊടുക്കുക അങ്ങനെ ചെയ്താൽ ചകിരി നല്ലപോലെ ഒതുങ്ങി കിട്ടും. എല്ലാം തന്നെ ഒരേ വലിപ്പത്തിൽ ആകുന്ന വിധത്തിൽ അത് കട്ട് ചെയ്യേണ്ടതുണ്ട്.
അതിൽ നിന്നും വീഴുന്ന പൊടിയിൽ വലിയ നാരുകൾ ഉണ്ടെങ്കിൽ അതുമാത്രം നീക്കം ചെയ്ത് ചെറിയ പൊടികൾ നമുക്ക് ഇതിന് ഉപയോഗിക്കാവുന്നതാണ്. അടുത്തതായി നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും രണ്ട് കളർ പെയിന്റുകൾ സെലക്ട് ചെയ്യുക. അതിനുശേഷം അതിലെ ഒരു നിറം ആ പൊടിയിൽ മിക്സ് ചെയ്തെടുക്കേണ്ടതുണ്ട്. പെയിൻറ് അതിലേക്ക് ഒഴിച്ച് കുറച്ചു വെള്ളം കൂടി ചേർത്ത്.
നല്ലപോലെ മിക്സ് ചെയ്ത് എടുത്താൽ മതി. അതുപോലെതന്നെ ചകിരിയിലും അതുപോലെതന്നെ ഇഷ്ടപ്പെട്ട പെയിൻറ് അതിൻറെ കൂടെ വെള്ളവും കൂടി ചേർത്ത് യോജിപ്പിച്ച് എടുക്കണം. ഇവ രണ്ടും നന്നായി വെയിലത്ത് വെച്ച് ഉണക്കി എടുക്കണം. ഒരു ബ്ലാക്ക് കളർ ചാർട്ട് പേപ്പറിൽ കുട്ടിയുടെ ചിത്രം വരയ്ക്കേണ്ടതുണ്ട്. തുടർന്ന് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.