ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും മുഖ സൗന്ദര്യത്തിന് ഒരുപോലെ പ്രാധാന്യം നൽകുന്നു. അതിനായി പലതരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ നിന്നും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. മുഖത്തെ കരുവാളിപ്പ് കളയുന്നതിനും മൂക്കിലുള്ള ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് തുടങ്ങിയവ കളയുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ആയി നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും ഇവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മറ്റു പല സൗന്ദര്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് മുഖ സൗന്ദര്യം വർദ്ധിപ്പിക്കുവാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. ഇത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമായ ഒരു സൗന്ദര്യ ടിപ്പാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. മുഖത്തെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് തുടങ്ങിയവ മുഴുവനായും മാറി കിട്ടുന്നതിന് ഇത് വളരെ എഫക്ടീവാണ് ബ്യൂട്ടി പാർലറുകളിൽ പോയി.
ഫേഷ്യൽ ചെയ്യുമ്പോൾ താൽക്കാലികമായ റിസൾട്ട് ആണ് ലഭിക്കുക. എന്നാൽ എന്നേക്കുമായി ഇവ മാറ്റുന്നതിന് സ്ത്രീപുരുഷഭേദമന്യേ ആർക്ക് വേണമെങ്കിലും ഇത് ചെയ്തു നോക്കാവുന്നതാണ്. നാച്ചുറൽ ആയ ഉൽപ്പന്നങ്ങൾ കൊണ്ട് ചെയ്യുന്നത് കാരണം യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു തരികളുള്ള പഞ്ചസാര എടുക്കുക.
ഒരു ചെറുനാരങ്ങയുടെ പകുതിയെടുത്ത് പഞ്ചസാരയിൽ മുക്കി മൂക്കിൻറെ ഇരുവശങ്ങളിലും ചെറുതായി ഉരച്ചു കൊടുക്കുക. ചെറുനാരങ്ങ പിരിഞ്ഞടുത്തു വേണം ഉപയോഗിക്കുവാൻ. അഞ്ചു മിനിറ്റ് സമയമെങ്കിലും ഇത് നല്ലവണ്ണം മസാജ് ചെയ്യണം എന്നാൽ മാത്രമേ ബ്ലാക്ക് ഹെഡ്സ് പോവുകയുള്ളൂ. തുടർന്ന് എന്തെല്ലാം ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.