ഒരു രൂപ പോലും മുടക്കാതെ കറ്റാർവാഴ തഴച്ചു വളരാൻ ഒരു കിടിലൻ വിദ്യ

ആരോഗ്യഗുണത്തിലും സൗന്ദര്യ ഗുണത്തിലും ഇന്ന് ഏറെ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. നിരവധി ആരോഗ്യഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു കൂടാതെ തന്നെ സൗന്ദര്യപരമായ പല ഉൽപ്പന്നങ്ങളിലും ഇന്ന് ഇത് ഉപയോഗിച്ചുവരുന്നു. വിപണിയിൽ നല്ല മാർക്കറ്റിംഗ് ഉള്ള ഒരു ഉൽപ്പന്നം കൂടിയാണിത്. എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ കറ്റാർവാഴ തൈ നട്ടു പിടിപ്പിക്കാം.

   

കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കറ്റാർവാഴ നന്നായി വളർത്തിയെടുക്കുവാൻ നമുക്ക് സാധിക്കും. വളരെ സിമ്പിൾ ആയിട്ട് കറ്റാർവാഴ വളർത്തിയെടുക്കാനുള്ള നിരവധി ടിപ്പുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ചു വട്ടമുള്ള പാത്രം എടുക്കുക അതിൻറെ അടിയിലായി ചെറിയ തുളകൾ ഇട്ടു കൊടുക്കേണ്ടതുണ്ട്. അതിനുശേഷം അതിലേക്ക് മണ്ണ് നിറച്ചു കൊടുക്കുക.

പകുതി മണ്ണും പകുതി ചകിരി ചോറും ഇട്ട് ആ പാത്രം നന്നായി നിറയ്ക്കുക. പിന്നീട് അതിലേക്ക് കുറച്ചു നേന്ത്രപ്പഴത്തിന്റെ തൊലി ഉണക്കിയതും മുട്ടയുടെ തോടും ചേർത്തു കൊടുക്കേണ്ടതുണ്ട്. കറ്റാർവാഴയുടെ തയ്യ് അതിൽ നടുക, ഇങ്ങനെ ചെയ്താൽ വളരെ നന്നായി ചെടി വളരുന്നതായി നമുക്ക് കാണാൻ സാധിക്കും. ആഴ്ചകൾ കൊണ്ട് തന്നെ അതിൽ നിറയെ ഇലകൾ ഉണ്ടാവുകയും കറ്റാർവാഴയുടെ ചെടി.

നന്നായി തഴച്ചു വളരുകയും ചെയ്യുന്നു. ഈ രീതിയിൽ ചെയ്താൽ എപ്പോഴും അതിൽ വളമിട്ടു കൊടുക്കേണ്ട ആവശ്യമില്ല ആഴ്ചകൾ കൊണ്ടുതന്നെ ചട്ടി നിറയെ കറ്റാർവാഴ ഉണ്ടാക്കിയെടുക്കുവാൻ സാധിക്കുന്നു. അതിനു ചുറ്റുമായി ഒരുപാട് തൈകൾ പുതിയതായി മുളച്ചു വരും. ഇനി 1രൂപ പോലും മുടക്കാതെ നിറയെ കറ്റാർവാഴ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക.