മറ്റു പലരീതിയിലും കൃഷി ചെയ്ത പച്ചക്കറിയേക്കാൾ ഏറെ നിങ്ങളുടെ സ്വന്തം വീട്ടിൽ നിങ്ങൾ തന്നെ കൃഷി ചെയ്തെടുത്ത പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ആശ്വാസം ഉണ്ടാകും. പ്രധാനമായും നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കുന്ന പച്ചക്കറികൾ ആകുമ്പോൾ നിങ്ങൾക്ക് തൃപ്തിയോടെ കഴിക്കാൻ സാധിക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
എന്നാൽ ഇന്ന് മിക്കവാറും ആളുകളും മാർക്കറ്റിൽ നിന്നും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പച്ചക്കറികളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തന്നെ പലവിധത്തിലുള്ള രോഗാവസ്ഥകളും ഇവരുടെ ശരീരത്തെ ബാധിക്കുന്നു. എത്രതന്നെ കഴുകിയാലും വൃത്തിയാക്കിയാലും ഈ പച്ചക്കറിയിൽ ഉൾപ്പെടുന്ന മാരകമായ വിഷാംശങ്ങളെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കില്ല.
അതുകൊണ്ടുതന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സംതൃപ്തിയോടെ കഴിക്കാൻ വേണ്ടി വീട്ടിൽ ഒരു പച്ചമുളക് തൈ എങ്കിലും നട്ടു വളർത്താൻ ശ്രദ്ധിക്കണം. ഇങ്ങനെ പച്ചമുളക് നട്ടുവളർത്തുന്ന സമയത്ത് മുളക്കിയ ആവശ്യമായ വെള്ളവും വളവും നൽകുക എന്നതിനോടൊപ്പം ചെടിയെ ബാധിക്കുന്ന രീതിയിലുള്ള കീടങ്ങളെ അകറ്റാൻ വേണ്ടി വളരെ നിസ്സാരമായ ഈ ഒരു കീടനാശിനി കൂടി പ്രയോഗിക്കാം.
ഇതിനായി ഒരു സൺലൈറ്റ് സോപ്പ് വെള്ളത്തിൽ നല്ലപോലെ കലക്കി യോജിപ്പിച്ച ശേഷം ഇത് ചെടിയിൽ സ്പ്രേ ചെയ്തു കൊടുത്താലും മതിയാകും. ശരി അധികം ഉയരം വരാത്ത രീതിയിൽ ഇടയ്ക്കിടെ ചെടിയുടെ മുകൾഭാഗം വെട്ടി ക്കൊടുക്കുന്നതും കൂടുതൽ ഉണ്ടാകാൻ സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ ശ്രദ്ധ ഉണ്ട് എങ്കിൽ നിങ്ങൾക്കും നിസാരമായി ഒരുപാട് പച്ചമുളക് വീട്ടിൽ തന്നെ വളർത്തി ഉണ്ടാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.