മഴക്കാലത്ത് മാത്രമല്ല ചിലപ്പോഴൊക്കെ കുട്ടികളുണ്ടെങ്കിൽ നനഞ്ഞ വസ്ത്രങ്ങൾ ശരിയായി നിവർത്തിയോ ഉണക്കാതെയോ സൂക്ഷിക്കുന്നതിന്റെ ഭാഗമായി അതിനകത്ത് പെട്ടെന്ന് കരിമ്പൻപുളികൾ വരുന്നതായി കാണാറുണ്ട്. വെളുത്ത വസ്ത്രങ്ങളിൽ ആണ് പലപ്പോഴും ഇത്തരത്തിലുള്ള കരിമൺ പുള്ളികൾ ഏറ്റവും അധികമായും കാണാറുള്ളത്.
ഇത് ഭംഗി നഷ്ടപ്പെടുത്തുകയും പിന്നീട് നമ്മൾ ആ വസ്ത്രം ഉപയോഗിക്കാത്ത ഒരു അവസ്ഥയിൽ കാണാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങളുടെ വസ്ത്രങ്ങൾ പറ്റിപ്പിടിച്ച് ഇത്തരത്തിലുള്ള കരിമൺപുള്ളികൾ ഇല്ലാതാക്കുന്നതിന് വീട്ടിൽ തന്നെ ഈ ഒരു സൂത്രം ചെയ്താൽ മതി. ഇനി നിങ്ങൾക്ക് എത്ര ഇഷ്ടപ്പെട്ട വസ്ത്രവും കരിമ്പൻ ആയി എന്ന് പറഞ്ഞ് മാറ്റിവയ്ക്കേണ്ട ആവശ്യമില്ല.
പ്രധാനമായും ഇത്തരത്തിലുള്ള കരിമ്പൻ നിക്കുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത് ക്ലോറക്സ് ആണ്. ഒരു മോഡി ക്ലോറെക്സ് അര ബക്കറ്റ് വെള്ളത്തിലേക്ക് ഒഴിച്ച് നിങ്ങളുടെ വസ്ത്രങ്ങളിൽ കരിമ്പൻ പിടിച്ചിട്ടുണ്ട് എങ്കിൽ ആ വസ്ത്രങ്ങൾ പൂർണമായും ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. വെള്ളത്തിൽ പൂർണ്ണമായും വസ്ത്രം മുങ്ങുന്ന രീതിയിൽ വെള്ളം ഉപയോഗിക്കണം.
ഏറ്റവും കുറഞ്ഞത് 3 മണിക്കൂർ നേരമെങ്കിലും ഈ വസ്ത്രം ക്ലോറക്സ് ഒഴിച്ച മിക്സിൽ മുക്കി വയ്ക്കണം. മൂന്ന് മണിക്കൂറിനു ശേഷം അതിൽ നിന്നും എടുത്ത് സാധാരണ നിങ്ങൾ അലക്കുന്ന രീതിയിൽ തന്നെ വസ്ത്രം അലക്കി പിഴിഞ്ഞ് അഴയിൽ തൂക്കിയിടാം. തീർച്ചയായും ഈ വസ്ത്രത്തിലേക്ക് കരിമ്പൻ മാറും എന്നത് മാത്രമല്ല വസ്ത്രം പുതിയത് പോലെയായി മാറുന്നതും കാണാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.