വെള്ളാ നിറത്തിലുള്ള വസ്ത്രങ്ങൾ പലപ്പോഴും ബുദ്ധിമുട്ടുള്ള ജോലി തന്നെയാണ്. പ്രത്യേകിച്ചും വെളുത്ത കസവുമുണ്ടകളും മറ്റും കറപിടിച്ചു കരിമ്പനെ പിടിച്ചോ ഇരിക്കുകയാണ് എങ്കിൽ ഇത് മാറ്റിയെടുക്കുക അസാധ്യം എന്നു തന്നെയാണ് പലരും കരുതുന്നത്. പൊതുവേ വെളുത്താൽ നിറത്തിലുള്ള വസ്ത്രങ്ങൾ അല്പനാൾ കൂടുതലായി തുടർച്ചയായി ഉപയോഗിച്ചാൽ ഇതിന്റെ നിറം മങ്ങുന്നതും കാണാം.
ഇങ്ങനെ നിറംമങ്ങാതെ നിങ്ങളുടെ വസ്ത്രങ്ങൾ വളരെ ഭംഗിയായി തന്നെ തുടർച്ചയായി ഉപയോഗിക്കാൻ ഈ ഒരു രീതിയിൽ നിങ്ങളെ സഹായിക്കും. ഇതിനായി നിങ്ങൾ ഒരു ബക്കറ്റ് അല്പം, വസ്ത്രങ്ങൾ പൂർണ്ണമായും മുങ്ങിയിരിക്കുന്ന രീതിയിൽ മാത്രം വെള്ളം എടുത്ത് ഇതിലേക്ക് ഒരു വലിയ സ്പൂൺ അളവിൽ സോപ്പ് പൊടി ചേർത്തു കൊടുക്കാം. അതിന് ഒപ്പം തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് ഇളക്കുക.
അല്പം വിനാഗിരിയും ചേർത്ത് യോജിപ്പിച്ച ശേഷം ഇതിലേക്ക് അല്പം പാലും കൂടി ചേർത്തു കൊടുക്കാം. ഇത്തരത്തിൽ പാല് ചേർത്ത് കൊടുക്കുന്നത് വഴി വസ്ത്രങ്ങളുടെ കറ പോകുന്നതിനൊപ്പം കൂടുതൽ വെളുത്ത നിറം വസ്ത്രങ്ങൾ ലഭിക്കാൻ സഹായകമാണ്. ഇങ്ങനെ തയ്യാറാക്കിവെച്ചാൽ മിക്സിലേക്ക് നിങ്ങളുടെ വസ്ത്രങ്ങൾ അല്പസമയം മുക്കി വയ്ക്കുക.
കുറച്ച് അധികസമയം ഇത് ഇങ്ങനെ മുക്കി വയ്ക്കാം. ശേഷം ഇത് സൂപ്പ വെള്ളത്തിൽ നിന്നും എടുത്ത് പിഴിഞ്ഞ് നല്ല വെള്ളത്തിലിട്ട് പിഴിഞ്ഞ് വീണ്ടും അഴയിൽ വിരിച്ച് നിവർത്തി ഇടുക. ഉറപ്പായും നിങ്ങളുടെ വസ്ത്രങ്ങളിലെ കരിമ്പൻ പോവുകയും ഒപ്പം വസ്ത്രങ്ങൾക്ക് കൂടുതൽ വെളുത്ത നിറം ലഭിക്കുകയും ചെയ്യും. കൂടുതൽ അറിയാൻ വീഡിയോ കാണാം.