തൊട്ടാൽ ചൊറിയുന്ന ഇവൻ അത്ര നിസ്സാരക്കാരനല്ല, ഇനി ഈ ചെടി കണ്ടാൽ പറിച്ച് വീട്ടിൽ കൊണ്ടുവരു

ചൊറിയണം ചൊറിഞ്ഞനം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പച്ച നിറമുള്ള ചുവന്ന തണ്ടോടുകൂടിയ ഈ ചെടിയെക്കുറിച്ച് നമുക്ക് വളരെയധികം അറിവ് ഉണ്ടായിരിക്കും. ഇത് നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും സ്പർശിച്ചാൽ മതി ആ ഭാഗം മുഴുവനും ചൊറിഞ്ഞു കിട്ടുന്ന അവസ്ഥ ഉണ്ടാകും.

   

ഇതിന്റെ ഈ സ്വഭാവ സവിശേഷത തന്നെയാണ് ചൊറിയണം ചൊറിയണം എന്നൊക്കെ ഇതിന് പേര് വരാനുള്ള കാരണവും. തൊട്ടാൽ ചൊറിയുമെങ്കിലും ഇത് കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നു. ധാരാളമായി ഫൈബർ അടങ്ങിയ ഒരു ഇലയാണ് എന്നതുകൊണ്ട് തന്നെ ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്.

ഈ ചൊറിയണത്തിന്റെ ഇല കറി വെച്ച് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. എന്നാൽ ഇല ഉപയോഗിക്കുന്നതിന് മുൻപായി ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ മുക്കിവെച്ച ശേഷം എടുക്കുക. ശേഷം ഇത് ഉപയോഗിച്ച് നല്ല സാധാരണ ചീര തോരൻ ഉണ്ടാക്കുന്ന രീതിയിൽ തന്നെ ഉപയോഗിക്കാം. മൂത്ര സംബന്ധമായ രോഗങ്ങളെ അകറ്റുന്നതിനും ചൊറിയണത്തിന്റെ ഇല ഉപയോഗിച്ച്.

കറി വയ്ക്കുന്നത് അല്ലെങ്കിൽ തിളപ്പിച്ച് കുടിക്കുന്നതും ഗുണം ചെയ്യും. ഇടയ്ക്കിടെ മലബന്ധം ഉണ്ടാകുന്ന ആളുകൾക്കും ഈ ഇല കറി വെച്ച് കഴിക്കാം. എന്നാൽ പറിച്ചെടുക്കുന്ന സമയത്ത് അല്പം ഒന്നു ശ്രധിക്കേണ്ടതുണ്ട്. പറിച്ചെടുത്തു വൃത്തിയാക്കിയ ശേഷം കറിക്കായി ഉപയോഗിക്കാം. കർക്കിടക കഞ്ഞിയോടൊപ്പം ഇത് ഉപയോഗിക്കാം. തുടർന്ന് കൂടുതലറിയാൻ വിഡിയോ കാണാം.