ഒരു ഭക്ഷണം എന്നതിലുപരിയായി ഒരുപാട് നല്ല ബാക്ടീരിയകളെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ സാധിക്കുന്ന ഒരു പ്രോബയോട്ടിക്ക് ആണ് തൈര്. അധികം പുളിയില്ലാത്ത തൈര് ഉപയോഗിക്കണം എന്നാണ് ഡോക്ടർസ് പോലും നിർദ്ദേശിക്കാറുള്ളത്. ഏറ്റവും നല്ല നാച്ചുറൽ ആയ ഒരു പ്രോബയോട്ടിക് ആണ് തൈര്. എന്നാൽ ഈ തൈര് ഭക്ഷണത്തിനോടൊപ്പം നിങ്ങൾ കഴിക്കുന്ന സമയത്ത് പ്രത്യേകം ചില കാര്യങ്ങൾ.
ശ്രദ്ധിക്കേണ്ടതുണ്ട്. ഈ കാര്യങ്ങൾ ശ്രദ്ധയില്ലാതെ ഭക്ഷണത്തിനോടൊപ്പം തൈര് ഉൾപ്പെടുത്തുമ്പോൾ ഇത് വലിയ ദോഷമായി മാറാനും സാധ്യതകൾ കൂടുതലാണ്. നിങ്ങൾ ഭക്ഷണം കഴിക്കുന്ന സമയത്ത് തൈര് ഉപയോഗിക്കുമ്പോൾ ഇതിലേക്ക് മറ്റു വസ്തുക്കൾ ചേർക്കാതിരിക്കുന്നതാണ് ഉത്തമം. തൈര് മാത്രമായി ഉപയോഗിക്കുന്നതാണ് ശരീരത്തിന് അനുയോജ്യം.
ചില ആളുകളെങ്കിലും സലാഡ് രൂപത്തിൽ തൈര് ഉപയോഗിക്കുന്ന ഒരു ശീലമുണ്ട് എന്നാൽ തൈര് തണുപ്പുള്ള ഒരു വസ്തുവാണ് എന്നതുകൊണ്ട് തന്നെ, ഇതിലേക്ക് ചേർക്കുന്ന ചൂടു സ്വഭാവമുള്ള വസ്തുക്കൾ വലിയ രീതിയിൽ ശരീരത്തിന് ദഹന സംബന്ധമായ ബുദ്ധിമുട്ടുകളും, നിങ്ങൾ വിചാരിച്ചതിന്റെ ഓപ്പോസിറ്റ് റിസൾട്ട് ഉണ്ടാക്കാം. തൈരിലേക്ക് ഉള്ളി ചേർക്കുന്നത് ഏറ്റവും വലിയ ഒരു തെറ്റാണ്. തൈര് തണുപ്പും ഉള്ളി ചൂടും ഉൾക്കൊള്ളുന്ന വസ്തുവാണ് അതുകൊണ്ട് ഇവ രണ്ടും കൂടിച്ചേരുന്നത് അത്ര നല്ലതല്ല.
അതുപോലെതന്നെയാണ് തൈരും മാത്സ്യമാംസാദികളും ചേർത്ത് കഴിക്കുന്നത് വിരുദ്ധ ആഹാരം ആയി ശരീരത്തിൽ പ്രവർത്തിക്കും. തൈര് കഴിക്കുന്ന സമയത്ത് തന്നെ പാല്, ചെറുപയർ, മാങ്ങ എന്നിവയിൽ ഏതെങ്കിലും ഒന്ന് ചേർത്ത് കഴിക്കുന്നത് വലിയ ദോഷമാണ്. അതുപോലെതന്നെയാണ് തൈരും നെയ്യും ഒരുമിച്ച് കഴിക്കുന്നതും വലിയ ദോഷം ചെയ്യും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക