ജീവിതത്തിൽ ആസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കാത്ത ആളുകൾ ഉണ്ടാകില്ല. പ്രധാനമായും നമ്മുടെ ജീവിതശൈലിയുടെയും ഭക്ഷണ ക്രമത്തിന്റെയും താള പിഴവുകളാണ് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഒരു വലിയ കാരണം. എന്നാൽ ചുരുക്കം ചില സാഹചര്യങ്ങളിൽ മരുന്നുകളുടെ ഭാഗമായും ഈ അസിഡിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്.
നിങ്ങൾ സ്ഥിരമായി അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ മാറ്റേണ്ടത് നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന രീതിയാണ്. ഏതൊരു ജോലി ചെയ്യുമ്പോഴും അത് ആസ്വദിച്ച് സാവധാനം ചെയ്യുന്നതാണ് നമുക്ക് മനസ്സിന് സന്തോഷവും തൃപ്തിയും നൽകുന്ന കാര്യം. എന്നാൽ ഈ രീതി നിങ്ങളുടെ ഭക്ഷണക്രമത്തിലും കൂടി വരുകയാണ് എങ്കിൽ ഒരുതരത്തിലും ദഹന പ്രശ്നങ്ങൾ പിന്നീട്.
ഉണ്ടാകില്ല. ഭക്ഷണം കഴിക്കുന്ന സമയത്ത് അത് നല്ല പോലെ ചവച്ചരച്ച് ഒരു കുഴമ്പ് രൂപത്തിലാക്കി ഇറക്കാൻ ശ്രമിക്കുക. ഇങ്ങനെ നല്ലപോലെ ചവച്ചരച്ച് സാവധാനം ഭക്ഷണം കഴിക്കുമ്പോൾ ഇത് നിങ്ങളുടെ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കും. ചില ആളുകൾ വളരെ പെട്ടെന്ന് ധൃതിപ്പെട്ട് ഭക്ഷണം കഴിക്കുന്ന ഒരു രീതിയുണ്ട്. ഇങ്ങനെ ഭക്ഷണം കഴിക്കുമ്പോൾ ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നു.
എന്ന് മാത്രമല്ല നിങ്ങളുടെ തലച്ചോറിന് നിങ്ങൾ ശരിയായി അളവിൽ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തോന്നൽ ഉണ്ടാക്കുകയും വീണ്ടും ഭക്ഷണം കഴിക്കാനും ഇതുവഴിയായി അമിതവണ്ണം ഉണ്ടാകാനും കാരണമാകും. ചെറിയ ഒരു പദാർത്ഥമാണ് എങ്കിലും അത് സാവധാനം അലിയിച്ച് ചവച്ചരച്ച് കഴിക്കുക. എന്നിട്ടും പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിനൊപ്പം ഇഞ്ചി നാരങ്ങ ജീരകം വെർജിൻ കോക്കനട്ട് ഓയിൽ എന്നിവ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.