പല്ലുകളുടെ മഞ്ഞപ്പ്, കറ,വായനാറ്റം എന്നിവയെ അകറ്റാൻ വേണ്ടി രണ്ടു പുതിയ മാർഗ്ഗങ്ങളാണ് പരിചയപ്പെടാൻ പോകുന്നത്. തീർച്ചയായും ഇത് നിങ്ങളുടെ പല്ലുകൾക്ക് വലിയ മാറ്റം ഉണ്ടാക്കും. ഒന്നാമത്തെ നമ്മൾ ഉപയോഗിച്ച് വലിച്ചെറിയാറുള്ള പഴത്തൊലി കൊണ്ടുള്ള ഒരു പാക്കാണ്.
പഴത്തൊലിയുടെ ഉള്ളിലെ വെളുത്ത ഭാഗം സ്പൂൺ വച്ച് ചുരണ്ടി എടുക്കുക, അതിലേക്ക് അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ്.
ചെയ്യുക, അതിലേക്ക് വെളുത്ത നിറത്തിലുള്ള പേസ്റ്റ് ഏതായാലും കുഴപ്പമില്ല അതും കുറച്ച് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് ടൂത്ത് ബ്രഷിൽ ആക്കി നന്നായി പല്ല് തേക്കുക. ആഴ്ചയിൽ ഒരു ദിവസം ഈ പാക്ക് ഉപയോഗിക്കുന്നതിലൂടെ പല്ലിലെ കറ മഞ്ഞനിറം അതുപോലെ തന്നെ വായ്നാറ്റം എല്ലാം അകറ്റാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഉപയോഗിക്കാം.
രണ്ടാമത്തെ മാർഗം എന്ന് പറയുന്നത് അരിപ്പൊടി ഉപയോഗിച്ചിട്ടു ഉള്ള ഒരു പാക്കാണ്. അതിനായി ഒരു ബൗളിലേക്ക് ഒരു സ്പൂൺ അരിപ്പൊടിയും അതിലേക്ക് ഒരു മുറി നാരങ്ങയുടെ നീരും അര സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് വെളുത്ത നിറത്തിലുള്ള ടൂത്ത് പേസ്റ്റും കൂടെ ആഡ് ചെയ്തു നന്നായി മിക്സ് ചെയ്യുക. ഈ പാക്ക് ഉപയോഗിക്കുന്നതിലൂടെ പല്ലിൽ പറ്റി പിടിച്ചിട്ടുള്ള.
സിഗരറ്റ് കറ മഞ്ഞ നിറം വായ്നാറ്റം എന്നിവ അകറ്റാൻ സാധിക്കും. ഇത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഉപയോഗിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇടക്കെല്ലാം ബ്രഷ് മാറ്റുന്നതിലൂടെയും ഇവയെ അകറ്റാം.