മനുഷ്യ ശരീരത്തിലെ എല്ലാത്തരത്തിലുള്ള വിഷപദാർത്ഥങ്ങളെയും ദഹിപ്പിച്ച് അരിപ്പ എന്ന രീതിയിൽ പ്രവർത്തിച്ച് ഇതിലൂടെ ആവശ്യമില്ലാത്തവ അരിച്ചെടുത്ത് മൂത്രമാക്കി ദഹിപ്പിച്ച് പുറത്തേക്ക് കളയുന്ന അവയവമാണ് കിഡ്നി. പല രീതിയിലുള്ള ആരോഗ്യകരമല്ലാത്ത കാര്യങ്ങളും നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യം അവതാളത്തിലാക്കാനുള്ള സാധ്യതകൾ കൂടുതലാണ്.
ഇത്തരത്തിൽ നമ്മുടെ ജീവിതരീതിയിൽ വരുന്ന ചില തകരാറുകൾ മൂലം തന്നെ കിഡ്നിയുടെ അരിപ്പ പോലെ പ്രവർത്തിക്കുന്ന ഭാഗം കേടുപാടുകൾ സംഭവിക്കാനും, ഇതിനെ നാശം സംഭവിച്ച് അരിപ്പ പോലുള്ള ഭാഗത്തിന്റെ ദ്വാരങ്ങൾ വലുതാവാനും സാധ്യത കൂടുതലാണ്. ഇതുവഴിയായി നമുക്ക് ആവശ്യമുള്ള ഘടകങ്ങൾ കൂടി ഇതിലൂടെ പുറത്തു പോകാനുള്ള സാധ്യത കൂടുന്നു.
കൃത്യമായ രീതിയിൽ ഭക്ഷണം കഴിക്കാതെയും ശരിയായ സമയങ്ങളിൽ വെള്ളം നൽകാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഈ പ്രശ്നങ്ങൾ വലിയതോതിൽ വർദ്ധിക്കുന്നത്. മദ്യപാനം, പുകയില, പുകവലി ശീലമുള്ള ആളുകൾക്കും ഇത്തരം പ്രശ്നങ്ങൾ വളരെ പെട്ടെന്ന് തന്നെ ബാധിക്കും. പ്രധാനമായും കിഡ്നിക്ക് തകരാറുകൾ ഉണ്ടാകുന്ന സമയത്ത് കാണുന്ന ലക്ഷണം മൂത്രത്തിൽ കാണുന്ന പതയാണ്. ഇത്തരത്തിൽ മൂത്രത്തിൽ കാണുന്ന പദ നിസ്സാരമായി ഒരിക്കലും കണക്കാക്കരുത്.
കാരണം ഫ്ലഷ് അടിച്ചാൽ പോലും ക്ലോസെറ്റിൽ നിന്നും പോകാത്ത രീതിയിൽ സോപ്പ് പതഞ്ഞതുപോലെയുള്ള പദ കാണുന്നത് നിങ്ങളുടെ കിഡ്നിയുടെ പകുതിയും നശിച്ചു എന്നതിന്റെ ആദ്യ ലക്ഷണമാണ്. നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായി പയർ വിത്തിന്റെ ആകൃതിയിൽ ഒരു സെറ്റ് ആയാണ് കിഡ്നി കാണപ്പെടുന്നത്. രണ്ടെണ്ണം ഉണ്ട് എന്നതുകൊണ്ട് തന്നെ ഒരെണ്ണം നശിച്ചാൽ മാത്രമാണ് പുറത്തേക്ക് ലക്ഷണങ്ങൾ കാണുന്നത്. മൂത്രത്തിന്റെ നിറത്തിലോ അളവിൽ ഉണ്ടാകുന്ന വ്യത്യാസവും വളരെ കാര്യമായി തന്നെ പരിഗണിക്കണം.