ഒരു ദിവസം രാവിലെ എഴുന്നേൽക്കുന്നത് മുതൽ നാം കഴിക്കുന്ന ഭക്ഷണങ്ങളും അന്നത്തെ നമ്മുടെ ജീവിത രീതിയുമാണ് നമ്മുടെ ആരോഗ്യത്തിന്റേതായ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതിന് അടിസ്ഥാനം. ദിവസവും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ രണ്ടു ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുകയാണ് എങ്കിൽ ദഹനപ്രക്രിയകളും കൃത്യമായി തന്നെ നടക്കും.
ശേഷം കുമ്പളങ്ങ കുക്കുംബർ ഇവയിൽ ഏതെങ്കിലും നല്ലപോലെ മിക്സിയിൽ അടിച്ചു ജ്യൂസ് ചെയ്തിട്ട് കുടിക്കണം. രാവിലെ തന്നെ വ്യായാമം ചെയ്യുന്നതാണ് ശരീരത്തിന് കൂടുതൽ ആരോഗ്യമാകുന്നത്. ഏറ്റവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി കണ്ടെത്തണം. ശരീരത്തിന് അമിതമായി ഭാരം ഉള്ളവരല്ല എങ്കിലും അവരുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം സഹായകമാണ്.
ഒരുപാട് വിശന്നശേഷം ഭക്ഷണം കഴിക്കുക എന്ന രീതിയിൽ മാറ്റുക. ഇങ്ങനെ വിശക്കുമ്പോൾ കഴിക്കുന്ന രീതിമൂലം നമ്മുടെ ഭക്ഷണത്തിന്റെ അളവ് വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വിശക്കുന്നതിനും മുൻപേ തന്നെ സ്ത്രീകൾക്ക് ഭക്ഷണങ്ങളിൽ ഏതെങ്കിലും കഴിക്കുന്നത് കൂടുതൽ ഹെൽപ്ഫുൾ ആയിരിക്കും. കുക്കുംബർ പോലുള്ള പച്ചക്കറികൾ ഇങ്ങനെ കഴിക്കുന്നതാണ് നല്ലത്. ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്ന കാര്യത്തിൽ ഒരു വ്യവസ്ഥ ഉണ്ടായിരിക്കണം.
ഇത് കൃത്യമായ ഇടവേളകളിൽ ഒരു ലിറ്റർ ബോട്ടിലുകളിൽ നിറച്ചു വെച്ച് കുടിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിൽ ധാരാളം ആയി കൊഴുപ്പ് അടങ്ങിയ മാംസാഹാരങ്ങൾ ഒഴിവാക്കി പച്ചക്കറികൾ അധികമായി ഉൾപ്പെടുത്താം. കാർബോഹൈഡ്രേറ്റ്, മധുരം എന്നിങ്ങനെയുള്ള കൂടുതൽ അനാരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാം. ഇവ നിങ്ങൾക്ക് ആന്തരിക അവയവങ്ങളെയും ആരോഗ്യത്തെയും നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ ഇടയാക്കുന്നവയാണ്.