ചർമ്മം എപ്പോഴും തിളങ്ങി നിൽക്കണം എന്ന് തന്നെയാണ് നാം ആഗ്രഹിക്കുന്നത്. കാരണം മുഖത്തിന്റെ സൗന്ദര്യവും മാനസിക ആരോഗ്യവും തമ്മിൽ വളരെയധികം ബന്ധമുണ്ട്. ചർമം കൂടുതൽ വരണ്ടതും ഇരുണ്ടതും ആകുമ്പോൾ നമ്മുടെ മനസ്സിന്റെ കോൺഫിഡൻസും നഷ്ടപ്പെടുന്നത് കാണാനാകും. എന്നാൽ ചർമ്മത്തിലുള്ള എത്ര ഇരുണ്ട പാടുകളും കറുത്ത കുത്തുകളും പോലും മാറുന്നതിനും മുഖം .
കൂടുതൽ മനോഹരമാകുന്നതിനും ചെറിയ പാടുകൾ പോലും അവശേഷിക്കാതെ മുഖം കൂടുതൽ മനോഹരമാക്കാനും ഈ പാക്ക് ഉപയോഗിക്കാം. വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പാക്ക് തയ്യാറാക്കുന്നത്. ഏറ്റവും പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത് മുൾട്ടാണി മിട്ടി ആണ്. ഇത് ആയുർവേദ കടകളിൽ നിന്നും വാങ്ങാൻ ലഭിക്കും.
അതിനെ നിങ്ങളുടെ മുഖം നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് നല്ല രീതിയിൽ തന്നെ സ്ക്രബ്ബ് ചെയ്യുക. ഇത് കഴുകി കളഞ്ഞശേഷം ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അര ടീസ്പൂൺ തേനും അര ടീസ്പൂൺ ഓലീവ് ഓയിലും അല്പം ചെറുനാരങ്ങാനീരും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
പേസ്റ്റ് രൂപമാകാൻ ആവശ്യമായ രീതിയിൽ പാലോ വെള്ളമൊ ചേർത്ത് കൊടുക്കാം. ശേഷം നിങ്ങളുടെ മുഖത്ത് ഇത് പുരട്ടി അൽപ്പം ഒന്നു മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഇങ്ങനെ തുടർച്ചയായി രണ്ടോ മൂന്നോ ദിവസം ചെയ്താൽ തന്നെ നിങ്ങളുടെ മുഖം പാല് പോലെ വെളുത്തതായി മാറും. നിങ്ങളെ അതിശയിപ്പിക്കുന്ന ചർമം ലഭിക്കുമെന്നത് തീർച്ചയാണ്.