ശരീരഭാരം ആരോഗ്യകരമായ ബി എം ഐ ലെവലിനേക്കാൾ കൂടുതലായി വരുന്നത് നിങ്ങൾക്ക് രോഗങ്ങൾ വരുന്നതിനും മാത്രമല്ല ശരീരത്തിന്റെ വടിവൊത്ത ആകൃതി മാറുന്നതിനും ഇടയാക്കും. ശരീരത്തിന് കാണാൻ ഭംഗിയുണ്ടാവുക എന്നതിലുപരിയായി നിലനിൽക്കുന്ന ആന്തരിക അവയവങ്ങളുടെ ആരോഗ്യം സുരക്ഷിതമായിരിക്കുന്നു എങ്കിൽ ആണ് നിങ്ങൾക്ക് മുൻപോട്ടുള്ള ജീവിതം കൂടുതൽ സുഗമമാകുന്നത്. ശരീരഭാരം വർദ്ധിക്കും ദൂരം നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടഞ്ഞുപോകുന്ന പ്രവർത്തി കൂടി വരും.
ഇത്തരത്തിൽ കൊഴുപ്പ് ശരീരത്തിന് ഓരോ ഭാഗത്തുമായി അടിഞ്ഞു കൂടുമ്പോൾ വയറു ചാടാനും ശരീരം ചീർത്ത് വരുന്നതിനും നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുന്നതിനും ഇടയാകും. ഇത്തരത്തിൽ നിങ്ങൾ ശരീരഭാരം കൂടുതലുള്ള ആളുകളാണ് എങ്കിൽ തീർച്ചയായും വ്യായാമത്തിലൂടെയും ഭക്ഷണരീതിയിലൂടെയും നിങ്ങളുടെ ശരീരത്തിന് ഭാരം കുറയ്ക്കാനാകും. ആരോഗ്യ സംരക്ഷണത്തിന് ഇന്നത്തെ കാലത്ത് ഒരുപാട് പ്രാധാന്യമുണ്ട്.
ഇന്റർമിറ്റൻ ഫാസ്റ്റിംഗ്, വാട്ടർ ഫാസ്റ്റിംഗ്, കാർബോ ഡയറ്റ് എന്നിങ്ങനെ പല രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങളും ഇന്ന് ചെയ്യുന്നുണ്ട് പലരും. നിങ്ങളുടെ ഭക്ഷണം കൂടുതൽ ആരോഗ്യകരമായി മാറ്റി, നല്ല ഡയറ്റുകൾ പാലിക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ മിനറൽസും എത്തിക്കുക എന്നതിനും പ്രാധാന്യം കൊടുക്കുക. ഭക്ഷണത്തിനോടൊപ്പം തന്നെ വ്യായാമത്തിനും വലിയ ഒരു പ്രാധാന്യമുണ്ട്.
ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് പോലുള്ള നല്ല ഫാസ്റ്റിംഗ് രീതികൾ പാലിക്കുകയാണ് . എങ്കിൽ ദിവസവും 200 ഗ്രാം വീതമെങ്കിലും ശരീരത്തിന് ഭാരം കുറയുന്നത് കാണാനാകും. പൂർണ്ണമായും ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ഒരു രീതിയല്ല നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യം. നല്ല ഒരു ഡോക്ടറുടെ സഹായത്തോടെ നല്ല ഡയറ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.