സാധാരണയായി മൂത്രമൊഴിക്കുന്ന സമയത്ത് അമിതമായ വേദനയോ കഴപ്പ് അനുഭവപ്പെടുന്ന സമയത്ത് ആയിരിക്കും മിക്കവാറും ആളുകളെല്ലാം തന്നെ മൂത്രത്തിൽ കല്ല് ഉണ്ടോ എന്നത് സംശയിക്കുന്നത്. എന്നാൽ ഈ കല്ലുകൾ വളരെ കാലം മുൻപേ തന്നെ നിങ്ങളുടെ കിഡ്നിയിലെ ഉണ്ടായിരുന്നതാണ്. ചെറിയ വലിപ്പമുള്ള കല്ലുകൾ ആണ് എങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ ഒരിക്കലും പുറത്തേക്ക് കാണാതെ വരുന്നു. സ്റ്റോണുകളുടെ വലിപ്പം കൂടുംതോറും വേദനയും വേദനയുടെ തീവ്രതയും കൂടി വരും.
ചിലർക്ക് ശല്യം പൂർണമായും കുഴഞ്ഞു പോകുന്ന ഒരു അവസ്ഥ വരെ അനുഭവപ്പെടാം. കല്ലുകൾ അനങ്ങാതെ ഒരു ഭാഗത്ത് ഇരിക്കുകയാണ് എങ്കിൽ അത്ര പ്രശ്നം ഉണ്ടാകില്ല. എന്നാൽ കല്ലുകൾ അവിടെ നിന്നും അനങ്ങി മൂത്രനാളിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ശരീരത്തിൽ അനുഭവപ്പെടുന്നു എങ്കിൽ തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറുടെ സഹായം തേടുക. എന്നാൽ അധികം ബുദ്ധിമുട്ടില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിരോധ മാർഗങ്ങളും ഉണ്ട്.
ഇതിനായി ഒരു ടീസ്പൂൺ ബാർലി നല്ലപോലെ തിളപ്പിച്ച് എടുത്ത ശേഷം ഈ വെള്ളം കുടിക്കുന്നത് മൂത്രത്തിൽ കല്ലും മൂത്ര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. ബാർലി മാത്രമല്ല ഉലുവയും തിളപ്പിച്ച് കുടിക്കുന്നത് ഇത്തരത്തിൽ മൂത്ര സംബന്ധമായ പ്രശ്നങ്ങൾ കെറ്റാൻ സഹായിക്കും. മൂത്രത്തിൽ കല്ല് ഉള്ള ആളുകളാണ് എങ്കിൽ ദിവസവും ഒരു കരിക്കിൻ വെള്ളം കുടിക്കുന്നത് മറ്റുത്തമമാണ്.
ഒരുപാട് ചൂടുള്ള തണുത്ത ആയ ഭക്ഷണങ്ങൾ കഴിക്കാതെയും കുടിക്കാതെയും ഇരിക്കുക. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഒരുപാട് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി പകരം പെട്ടെന്ന് ദഹിക്കുന്ന ഫൈബർ അടങ്ങിയ പച്ചക്കറികളും മറ്റും ഉൾപ്പെടുത്തുക.