പലപ്പോഴും ചില ടെസ്റ്റുകൾ നടത്തുമ്പോൾ നിങ്ങൾക്ക് കൊളസ്ട്രോൾ കൂടുതലാണ് എന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ ഒരിക്കലും ഇങ്ങനെ കൊളസ്ട്രോൾ കൂടുന്ന സമയത്ത് പെട്ടെന്ന് നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തരുത്. ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങളിലൂടെയാണ് ആരംഭിക്കേണ്ടത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ആമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. എന്നാൽ പൂർണമായി ഇറച്ചിയും മീനും മുട്ടയും ഒന്നും ഒഴിവാക്കരുത്.
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഇറച്ചി മീൻ മുട്ട എന്നിവയെക്കാൾ അപകടകാരിയായ മറ്റുചില ഭക്ഷണങ്ങൾ കൂടിയുണ്ട്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഇന്ന് നാം പലപ്പോഴും പുറമേ നിന്നുമുള്ള ആഹാരങ്ങൾ വാങ്ങി കഴിക്കുന്ന ശീലം ഉണ്ട്. ഈ ശീലമാണ് നിങ്ങളെ ഒരു വലിയ രോഗിയാക്കുന്നത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ദിവസവും കഴിക്കുന്ന ആളുകൾക്ക് ഇവരുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെയും പ്രമേഹത്തിന്റെയും അളവ് വളരെ ഹൈ ലെവൽ ആയിരിക്കും.
അതുകൊണ്ട് ആദ്യമേ ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്. മൈദ അടങ്ങിയ ഭക്ഷണങ്ങളിൽ പഞ്ചസാര അമിതമായി ഉപയോഗിക്കുന്ന രീതിയിൽ ഒഴിവാക്കേണ്ടതും നിർബന്ധമാണ്. ഇതുപോലെ തന്നെ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്ന മറ്റൊരു ഭക്ഷണപദാർത്ഥമാണ് കാർബോഹൈഡ്രേറ്റ്. അമിതമായിട്ട് കാർബോഹൈഡ്രേറ്റ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നിത്യവും കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പും ഗ്ലൂക്കോസും ഒരുപോലെ വർദ്ധിക്കാൻ ഇടയാക്കും.
ഇത് വലിയ രോഗാവസ്ഥകളിലേക്ക് നിങ്ങളെക്കൊണ്ട് ചെന്നെത്തിക്കും. ഇവയെല്ലാം ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി പകരം ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർക്കാൻ ശ്രമിക്കുക. ഒലിവ് ഓയിൽ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഒലിവ് ഓയിൽ ഒരിക്കലും പാചകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കരുത്. പാചക ശേഷം ഭക്ഷണത്തിന് മുകളിലൂടെ മാത്രം ചേർക്കുക. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഞങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളമായി വ്യായാമം ചെയ്യാനും ശ്രമിക്കണം.