ശരീരത്തിൽ പലതരത്തിലുള്ള ഇൻഫെക്ഷൻസും ഉണ്ടാകാറുണ്ട്. എന്നാൽ പ്രത്യേകിച്ചും ചില ബാക്ടീരിയാകളുടെ പ്രവർത്തനഫലമായി ശരീരത്തിന്റെ മടക്കുകളിൽ കാണപ്പെടുന്ന ഒന്നാണ് വട്ടച്ചൊറി. ഈ വട്ടച്ചൊറി ഉണ്ടാകുന്നത് വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞ് പരിഹരിച്ചില്ല എങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ വീട്ടിലുള്ള മറ്റുള്ളവർക്കും പകരാനുള്ള സാധ്യതയുണ്ട്. ഇത് ഒരു ബാക്ടീരിയൽ ഫംഗൽ ഇൻഫെക്ഷൻ ആണ് എന്നതുകൊണ്ട് തന്നെ ഏഴു ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ വീട്ടിലുള്ള മറ്റുള്ളവർക്കും പറയാൻ സാധ്യതയുണ്ട്.
നിങ്ങൾക്ക് ഇത്തരത്തിലുള്ള ചൊറിച്ചിലിന്റെ ആരംഭം മുതലേ നല്ല രീതിയിലുള്ള ചികിത്സകൾ നൽകാൻ ശ്രമിക്കുക. ഏതെങ്കിലും ഒരു ഓയിൻമെന്റ് വാങ്ങി ഉപയോഗിക്കുക എന്നതിനേക്കാൾ ഒരു ഡോക്ടറുടെ സഹായത്തോടുകൂടി മാത്രം ചികിത്സിക്കുക. നിങ്ങൾക്ക് നാച്ചുറൽ ആയ പല രീതികളും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം. ഇതിനായി ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് പച്ചമഞ്ഞൾ. മഞ്ഞൾ അരച്ച് അല്പം എണ്ണയും ചേർത്ത് ഈ ഭാഗത്ത് പുരട്ടിയിടുന്നത് വളരെ നന്നായിരിക്കും.
അതുപോലെ തന്നെ ട്ടി ട്രി ഓയിലുകളും ഉപയോഗിക്കാം. ത്രിഫല ചൂർണവും ഉപ്പും കൂടി അല്പം വെള്ളത്തിൽ നല്ലപോലെ ലയിപ്പിച്ച് ചേർത്തശേഷം നിങ്ങൾക്ക് ചൊറിച്ചിലുള്ള ഭാഗങ്ങളിൽ ഇത് ഉപയോഗിച്ച് കഴുകുന്നത് വളരെ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും. ഇത്തരത്തിൽ വട്ടച്ചൊറി നിങ്ങൾക്ക് വന്നു എങ്കിൽ തീർച്ചയായും നിങ്ങൾ മറ്റുള്ളവരുമായി പൊതുവേ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്നും അകലം പാലിക്കുക. അതുപോലെതന്നെ സോപ്പ് ടവ്വൽ എന്നിവ സ്വന്തമായി ഒരെണ്ണം ഉപയോഗിക്കുക.
ഇത് ഒരിക്കലും മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ഇവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം വൃത്തിയായി കഴുകി ചൂട് വെള്ളത്തിൽ ഡെറ്റോളും ചേർത്ത് പിഴിഞ്ഞെടുത്ത ശേഷം നല്ല വെയിലത്ത് ഇട്ട് ഉണക്കി മാത്രം ഉപയോഗിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ രോഗത്തെ പ്രതിരോധിക്കാനും മറ്റുള്ളവർക്ക് പകരാതിരിക്കാനും സഹായിക്കും. ഏതൊരു രോഗവും അതിന്റെ ആരംഭഘട്ടത്തിലെ ചികിത്സിക്കാൻ ശ്രദ്ധിക്കണം.