ചെറുനാരങ്ങാ ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ കരളും സുരക്ഷിതമാകും.

ഒരുപാട് വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ചെറുനാരങ്ങ. ചെറുനാരങ്ങ മിക്കപ്പോഴും നാം ജ്യൂസ് ഉണ്ടാക്കി കഴിക്കാൻ ആയി ഉപയോഗിക്കാറുണ്ട്. എന്നാൽ മനസ്സിലാക്കേണ്ട ഒരു വാസ്തവം എന്നത് ചെറുനാരങ്ങയുടെ ജ്യൂസ് മാത്രമല്ല ഉപയോഗിക്കേണ്ടത് ഇതിന്റെ തൊണ്ടും കുരുവും പോലും നാം കഴിക്കേണ്ടതുണ്ട്. പലപ്പോഴും ഇവയ്ക്ക് കയപ്പ് രസമാണ് എന്നതുകൊണ്ട് തന്നെ ഇത് നാം ഒഴിവാക്കുകയാണ് പതിവ്. നിങ്ങളുടെ കരളുകളുടെ സംരക്ഷണത്തിന് വളരെയധികം ഉപകാരപ്രദമായ ഒരു പച്ചക്കറിയാണ് ചെറുനാരങ്ങ.

   

ദിവസവും നിങ്ങളുടെ ശരീരത്തിലേക്ക് ഒരു പകുതി ചെറുനാരങ്ങ എങ്കിലും ചെല്ലുന്നു എങ്കിൽ മനസ്സിലാക്കുക ധാരാളമായി അളവിൽ വിറ്റാമിൻ സി ലഭിക്കുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും ചെറുനാരങ്ങയുടെ ഉപയോഗം സഹായകമാണ്. മറ്റൊരു പ്രധാന കാര്യമാണ് ശരീരത്തിലെ പിത്തരസം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ചെറുനാരങ്ങ എന്നത്. ഇത്തരത്തിൽ പിത്തം കൂടുതലായി ഉല്പാദിപ്പിക്കപ്പെടാതെ വരുന്ന സമയത്ത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ഒട്ടുമിക്ക ഇത്തരം കാര്യങ്ങളെല്ലാം ബാധിക്കുന്നത് നിങ്ങളുടെ ലിവറിനെ തന്നെയാണ്. അതുകൊണ്ടുതന്നെ ലിവർ സംരക്ഷണത്തിന് ഒരുപാട് ഉപകാരപ്രദമായ ഒന്നാണ് ചെറുനാരങ്ങ നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും ഒരെണ്ണം എങ്കിലും പൂർണമായി ഉൾപ്പെടുത്താനായി ശ്രമിക്കുക. ചെറുനാരങ്ങ ഉപയോഗിക്കുമ്പോൾ ഇതിന്റെ തോലും കുരുവും കളയാതെ അതും കൂടി ഉൾപ്പെടുത്തി കഴിക്കാനായി ശ്രമിക്കുക. മധുരം ചേർത്ത് കഴിക്കുന്നത് അത്ര അനുയോജ്യമല്ല.

തുടയിടുക്കിലും മറ്റും ഞരമ്പുകൾ തടിച്ച ചിലന്തി വല പോലെ കിടക്കുന്ന അവസ്ഥയെ നേരിടാനും ആ അവസ്ഥ ഇല്ലാതാക്കാനും ഈ ചെറുനാരങ്ങ കഴിക്കുന്നത് സഹായകമാണ്. വെരിക്കോസ് പ്രശ്നങ്ങളെ പോലും ഒരു പരിധി വരെ തടയാൻ ചെറുനാരങ്ങയ്ക്ക് സാധിക്കും. ഇത്തരത്തിൽ ഒരുപാട് ഗുണങ്ങൾ ഉള്ള ചെറുനാരങ്ങ നിങ്ങൾ ഒരെണ്ണം ദിവസം കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *