എല്ലാവരുടെയും വീട്ടിൽ ഒരുപോലെയുള്ള ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ കഞ്ഞി വെള്ളം നാമെല്ലാവരും തന്നെ വെറുതെ ചെടികളുടെ താഴെ ഒഴിച്ചു കളയുന്ന ഒരു രീതിയാണ് ഉള്ളത്. യഥാർത്ഥത്തിൽ കഞ്ഞിവെള്ളത്തിന്റെയും ഗുണങ്ങളാണ് ഞാൻ ഒരിക്കലും ഇത് ഒഴിച്ച് കളയില്ല. ഒരുപാട് തരത്തിലുള്ള ആരോഗ്യം ഗുണങ്ങൾ ഉള്ള ഒന്നാണ് കഞ്ഞിവെള്ളം. അതുകൊണ്ടുതന്നെ നിങ്ങൾ ഒരിക്കലും വീട്ടിലുള്ള കഞ്ഞി വെള്ളം വെറുതെ കളയരുത്, ചെടികൾക്കും മനുഷ്യർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.
ദിവസവും നിങ്ങളുടെ തലമുടി കഴുകുന്നതിനും തലമുടിയുടെ ആരോഗ്യം വളർത്തുന്നതിന് വേണ്ടി കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇങ്ങനെ തല കുളിക്കുന്നതിനു മുൻപായി കഞ്ഞിവെള്ളം തലയിൽ പുരട്ടുകയാണെങ്കിൽ ഒരുപാട് ഫലങ്ങൾ ഉണ്ട്. മുടിയുടെ വളർച്ച കൂട്ടുന്നതിനും, ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും, തലയോടിന്റെ ആരോഗ്യത്തിനും ഇത് ഉപകാരപ്രദമാണ്. എന്നാൽ കഞ്ഞി വെള്ളം ഉപയോഗിക്കുമ്പോൾ ഇതിൽ ഒരു വസ്തു കൂടി ചേർക്കുകയാണ് എങ്കിൽ കൂടുതൽ ഫലം കാണുന്നു.
ഒരു കപ്പ് കഞ്ഞിവെള്ളം മാറ്റി വയ്ക്കാം ഇനി എന്നും ചോറ് വയ്ക്കുന്ന സമയത്ത്. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ ഉലുവ കൂടി ചേർത്ത് കുതിർത്തി വയ്ക്കാം. തലേദിവസം രാത്രിയിൽ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുകയാണ് കൂടുതൽ നല്ലത്. ശേഷം ഇത് പിറ്റേദിവസം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലാക്കി നിങ്ങൾക്ക് തലയിൽ നേരിട്ട് ഉപയോഗിക്കാം.
ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഈ സ്പ്രേ തലയോട്ടിയിൽ നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കണം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇത് ഇങ്ങനെ ഉപയോഗിച്ചാൽ നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം വളരെയധികം വർദ്ധിക്കും. ഇതിന് അല്പം മണമുണ്ട് എങ്കിലും രണ്ടോ മൂന്നോ ദിവസത്തെ കുളിയോട് കൂടി ഇത് മാറിക്കിട്ടും.