സൗന്ദര്യമുള്ള ഒരു മുഖ ശർമ്മം ഇനി നിങ്ങൾക്കും സ്വന്തം. നിങ്ങൾക്കും ഇനി തിളങ്ങാം.

മുഖത്തുണ്ടാകുന്ന ചെറിയ പാടുകളും ചുളിവുകളും നിങ്ങളുടെ കോൺഫിഡൻസ് തന്നെ നഷ്ടപ്പെടുത്തും. ഇത്തരത്തിൽ മുഖത്തിൽ ഉണ്ടാകുന്ന പാടുകളെ പൂർണമായും ഇല്ലാതാക്കാനും കൂടുതൽ തിളങ്ങാനും നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ടോണറിനെ നമുക്കിന്ന് പരിചയപ്പെടാം. ഈ മുഖത്തിന്റെ ചർമ്മസംരക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്.

   

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് അവരുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചെറിയ പാടുകൾ മനസമാധാനം നഷ്ടപ്പെടുത്തും. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് അധികം ചിലവില്ലാത്ത ഒരു രീതിയാണ് പരിചയപ്പെടുത്തുന്നത്. നിങ്ങളെ പറമ്പിൽ നിൽക്കുന്ന ഈ ചെമ്പരത്തി പൂക്കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

അതുകൊണ്ടുതന്നെ പത്ത് പൈസ ചിലവില്ലാതെ നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാം. ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ ചെമ്പരത്തി പൂക്കൾ ഇതള് പൊഴിച്ചെടുത്ത് ഇടാം. പൂക്കളുടെ തണ്ട് പൂമ്പൊടിയോ ഇതിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. വെട്ടിത്തിളക്കുന്ന വെള്ളത്തിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി ഗ്യാസ് ഓഫ് ചെയ്യാം. ശേഷം ഈ വെള്ളം.

നല്ലപോലെ തണുക്കുന്നത് വരെ കാത്തിരിക്കണം. വെള്ളം തണുക്കുന്ന തോടുകൂടി ഇതലുകൾ ഇതിൽ നിന്നും അരിച്ചെടുത്ത് മാറ്റാം. ഇപ്പോൾ നിങ്ങൾക്ക് നിറമുള്ള ഒരു നല്ല ടോണർ ലഭിക്കും. ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിലാക്കി നിങ്ങൾക്ക് ഉപയോഗിക്കാം. ഏറ്റവും കുറഞ്ഞത് ദിവസത്തിൽ രണ്ട് തവണയെങ്കിലും ഇത് മുഖത്ത് ഉപയോഗിക്കണം. എങ്കിലാണ് നല്ല റിസൾട്ട് ഉണ്ടാകുന്നത്. കറുത്ത പാടുകളോ കുരുക്കളോ ഉള്ള ഭാഗങ്ങളിൽ ഇത് നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കാം. മുഖത്തിന്റെ എല്ലാ ഭാഗത്തും ചർമം ഒരുപോലെ ആക്കാൻ ഈ ടോണർ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *